ദില്ലിയിൽ പട്രോളിങ്ങിനിടെ പൊലീസ് ഉദ്യോഗസ്ഥനെ കുത്തിക്കൊന്ന പ്രതിയെ ഏറ്റുമുട്ടലിൽ വധിച്ച് പൊലീസ്

ദില്ലിയിൽ പട്രോളിങ്ങിനിടെ പൊലീസ് ഉദ്യോഗസ്ഥനെ കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതികളില്‍ ഒരാളെ ഏറ്റുമുട്ടലിൽ വധിച്ച് പൊലീസ്. പൊലീസുകാര്‍ക്ക് നേരെ വെടിയുതിര്‍ത്ത രാഘവ് എന്നയാളാണ് കൊല്ലപ്പെട്ടത്. പോലീസിനെതിരെ വെടിയുതിര്‍ത്തതിനെ തുടർന്ന് നടത്തിയ പ്രത്യാക്രമണത്തില്‍ ഇയാള്‍ കൊല്ലപ്പെട്ടു എന്നാണ് പൊലീസ് പറയുന്നത്.

ഡല്‍ഹിയിലെ സംഗം വിഹാര്‍ മേഖലയിലായിരുന്നു സംഭവം. ഡല്‍ഹി പൊലീസിലെ കോണ്‍സ്റ്റബിളായിരുന്ന കിരണ്‍ പാല്‍ (28) ആണ് വെള്ളിയാഴ്ച രാത്രി ഗോവിന്ദ്പുരി മേഖലയിൽ പട്രോളിങ്ങിനിടെ മൂന്നംഗ സംഘത്തിന്‍റെ കുത്തേറ്റ് മരിച്ചത്.

ALSO READ; ഗൂഗിൾ മാപ്പ് ചതിച്ചു; യുപിയിൽ പണി തീരാത്ത പാലത്തിൽ നിന്ന് താ‍ഴെ വീണ് മൂന്നു കാർ യാത്രികർ മരിച്ചു

സംഭവവുമായി ബന്ധപ്പെട്ട് ദീപക് മാക്സ് (20), കൃഷ് ഗുപ്ത (18) എന്നിവരെ ശനിയാഴ്ച അറസ്റ്റ് ചെയ്തിരുന്നു. രക്ഷപ്പെട്ട രാഘവിന് വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ഇയാള്‍ സംഗം വിഹാറിലുണ്ടെന്ന് വിവര ലഭിച്ചതിനെ തുടർന്ന് പൊലീസ് ഇവിടെ എത്തുകയും രാഘവിനോട് കീഴടങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. അതിന് തയ്യാറാകാതിരുന്ന രാഘവ് പൊലീസിന് നേരെ വെടിയുതിർക്കുകയും പൊലീസ് തിരിച്ച് വെടിയുതിര്‍ത്തതോടെ രാഘവിന് പരിക്കേൾക്കുകയും ചെയ്തു. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്നും പൊലീസ് പറയുന്നു.

ALSO READ; യുപിയിൽ ട്രെയിൻ പാളം തെറ്റിക്കാൻ ശ്രമം, പാളത്തിൽ നിന്നും ലഭിച്ചത് 25 അടി നീളമുള്ള കമ്പി; ഒ‍ഴിവായത് വൻ ദുരന്തം

വെള്ളിയാഴ്ച രാത്രി കവര്‍ച്ച ലക്ഷ്യമാക്കി സ്‌കൂട്ടറില്‍ പോകുകയായിരുന്നു പ്രതികളുടെ മൂവർ സംഘം. രാത്രി പട്രോളിങ് നടത്തുകയായിരുന്ന കോണ്‍സ്റ്റബിള്‍ കിരണ്‍ ഇവരെ കാണുകയും ചോദ്യംചെയ്യുകയും ചെയ്തു. രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതികളുടെ താക്കോൽ ഊരിയെടുത്തതോടെ മൂവര്‍ സംഘത്തിലൊരാള്‍ കത്തിയെടുത്ത് കിരണിനെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News