‘ആരും സുന്ദരികളാവണ്ട’ രാജ്യത്തെ ബ്യൂട്ടി പാർലറുകൾ പൂട്ടി താലിബാൻ: തൊഴിൽ നഷ്ടപ്പെട്ട് അഫ്ഗാൻ സ്ത്രീകൾ, നാണക്കേടെന്ന് ലോകം

രാജ്യത്തെ ബ്യൂട്ടി പാർലറുകൾ ഒന്നടങ്കം പൂട്ടിച്ചുകൊണ്ട് വീണ്ടും താലിബാൻ അഫ്ഗാനിൽ തങ്ങളുടെ കാടത്ത നിയമം നടപ്പിലാക്കുമ്പോൾ നിഷേധിക്കപ്പെടുന്നത് സ്ത്രീകളുടെ സ്വാതന്ത്ര്യവും തൊഴിലെടുക്കാനുള്ള അവകാശവുമാണ്. വിചിത്ര നിയമനങ്ങൾ ദിനംപ്രതി നടപ്പിലാക്കുന്ന താലിബാൻ അഫ്ഗാനിലെ 60,000 സ്ത്രീകളുടെ തൊഴിലവസരങ്ങളാണ്ഇപ്പോൾ നഷ്ടപ്പെടുത്തിയിരിക്കുന്നത്.

ALSO READ: ‘ആരും സുന്ദരികളാവണ്ട’ രാജ്യത്തെ ബ്യൂട്ടി പാർലറുകൾ പൂട്ടി താലിബാൻ: തൊഴിൽ നഷ്ടപ്പെട്ട് അഫ്ഗാൻ സ്ത്രീകൾ, നാണക്കേടെന്ന് ലോകം

അഫ്ഗാനിലെ സ്ത്രീകള്‍ സുന്ദരികളായി സന്തോഷം കണ്ടെത്തിയിരുന്ന കാലം കഴിഞ്ഞിരിക്കുന്നുവെന്ന് വേദനയോടെ 23 കാരിയായ സര്‍മിന പറയുന്നു. ‘ഒരു ബ്യൂട്ടി സലൂണില്‍ ഇരുന്ന് മുടിക്ക് തവിട്ട് ചായം പൂശുമ്പോഴാണ് അഫ്ഗാനിലെ എല്ലാ ബ്യൂട്ടി പാര്‍ലറുകളും അടച്ചുപൂട്ടണമെന്ന വാര്‍ത്ത വരുന്നത്. ആ വാര്‍ത്ത കേട്ട് കട ഉടമ ഞെട്ടി. അവര്‍ കരയാന്‍ തുടങ്ങി. ഒരു കുടുംബത്തിന്റെ അത്താണിയായിരുന്നു രണ്ട് കുട്ടികളുടെ അമ്മയായ ബ്യൂട്ടി പാര്‍ലര്‍ ഉടമ. എന്റെ പുരികം ഭംഗിയാക്കുമ്പോള്‍ വിഷമം കാരണം കണ്ണാടിയിലേക്ക് നോക്കാന്‍ പോലും എനിക്ക് കഴിഞ്ഞില്ല. അവിടെയുള്ള എല്ലാവരും കരയുകയായിരുന്നു, സര്‍മിന സങ്കടത്തോടെ പറഞ്ഞു.

ALSO READ: ആധാർ ലിങ്ക് ചെയ്തില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കും, തട്ടിപ്പെന്ന് കെഎസ്ഇബി

വർഷത്തിൽ രണ്ടോ മൂന്നോ തവണ ബ്യൂട്ടി പാർലറിൽ പോകാൻ തനിക്ക് ലഭിക്കുന്ന അവസരമാണ് ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷമായി സർമിന കാണുന്നത്. എന്നാൽ ഇനി മുതൽ ആ സന്തോഷം ഇല്ലല്ലോ എന്ന നോവാണ് സർമിന എന്ന പെൺകുട്ടി പങ്കുവയ്ക്കുന്നത്. പതിനാറാം വയസ്സിൽ തന്നെ വിവാഹിതയായ സർമിന താലിബാന്റെ യാഥാസ്ഥിതിക കോട്ടയായ തെക്കന്‍ അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലാണ് താമസിക്കുന്നത്.

ALSO READ: ആധാർ ലിങ്ക് ചെയ്തില്ലെങ്കിൽ വൈദ്യുതി വിച്ഛേദിക്കും, തട്ടിപ്പെന്ന് കെഎസ്ഇബി

അണിഞ്ഞൊരുങ്ങാൻ ഏറെ ഇഷ്ടമുള്ളവരാണ് അഫ്ഗാൻ സ്ത്രീകൾ. എന്നാൽ പലപ്പോഴും ഇവരെ സലൂണുകളിലും മറ്റും വിടുന്നതിൽ നിന്ന് വിലക്കുക രാജ്യത്ത് പതിവായിരുന്നു. പുരുഷന്മാര്‍ തങ്ങളുടെ ഭാര്യമാരെയും പെണ്‍മക്കളെയും മേക്കപ്പ് ചെയ്യുന്നതില്‍ നിന്നും ബ്യൂട്ടിപാര്‍ലറില്‍ പോകുന്നതില്‍ നിന്നും വിലക്കുന്നത് ഇവിടെ സാധാരണ കാഴ്ചയാണെന്ന് സർമിന പറയുന്നു. ആ പുരുഷന്മാർക്ക് താലിബാൻ നിയമം വന്നതിൽ ഇപ്പോൾ സന്തോഷമേ ഉണ്ടാകാൻ വഴിയുള്ളൂ.

ALSO READ: പാര്‍ലമെന്‍റ് ഏ‍ഴാം ദിവസവും പ്രക്ഷുബ്ധമാകും, മോദി പ്രസ്താവന നടത്തണമെന്ന തീരുമാനത്തില്‍ ഉറച്ച് പ്രതിപക്ഷം

എന്നാൽ, തീപ്പൊള്ളലേറ്റ മുഖത്തെ ചോരപ്പാടുകള്‍ മായ്ക്കാനായിരുന്നു 27 കാരിയായ സൊമായ ബ്യൂട്ടിപാര്‍ലറില്‍ പോയിരുന്നത്. പൊള്ളലേറ്റ് നഷ്ടപ്പെട്ട കണ്‍പീലികളും പുരികവും ഒരിക്കലും പൂര്‍വ്വസ്ഥിതിയിലാവില്ലെന്ന് മനസ്സിലാക്കിയപ്പോള്‍ ബ്യൂട്ടി പാര്‍ലറില്‍ പോകാനുള്ള തീരുമാനത്തിലേക്ക് എത്തുകയായിരുന്നു സൊമായ. മേക്കപ്പ് തനിക്ക് ആത്മവിശ്വാസമായിരുന്നുവെന്നാണ് ആ പെൺകുട്ടി പറയുന്നത്.

ALSO READ: ഇസ്രായേലിൽ പ്രതിക്ഷത്തെ അനുനയിപ്പിക്കാൻ നെതന്യാഹുവിൻ്റെ നീക്കം

തൊഴിൽ ചെയ്യാനും സ്വന്തം കാലിൽ നിൽക്കാനും അഫ്ഗാനിലെ സ്ത്രീകൾക്ക് മുൻപും സമരങ്ങൾ ചെയ്യേണ്ടി വന്നിട്ടുണ്ട്. എന്നാൽ താലിബാൻ ഭരണം ഏറ്റെടുത്തതിന് ശേഷം പ്രതിഷേധം എന്ന് പറയാൻ പോലും സ്ത്രീകൾ ഭയക്കുന്നു. അത്രത്തോളം ഭീകരമായ ഒരവസ്ഥയിലേക്കാണ് അഫ്ഗാനിൽ സ്ത്രീകൾ നടന്നടുത്തുകൊണ്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News