പാമ്പു കടി മരണങ്ങൾ കുറയ്ക്കാൻ സജീവ നടപടികളുമായി തമിഴ്നാട് സർക്കാർ, ചികിൽസ തേടുന്നവരുടെ വിവരം സർക്കാരിന് നൽകാൻ ആശുപത്രികൾക്ക് നിർദ്ദേശം

പാമ്പു കടിയേറ്റുള്ള മരണങ്ങളെ അതീവ ഗൌരവമായി കാണാനൊരുങ്ങി തമിഴ്നാട് സർക്കാർ. പാമ്പു കടിയേറ്റ് ചികിൽസ തേടുന്നവരുടെ വിവരം ആശുപത്രികൾ നിർബന്ധമായും സർക്കാരിന് നൽകണം.  പാമ്പുകടിയെ പൊതുജനാരോഗ്യ നിയമത്തിനു കീഴിൽ ഉൾപ്പെടുത്തുന്നതിൻ്റെ ഭാഗമായാണ് നീക്കങ്ങൾ.  പാമ്പുകടിച്ച എല്ലാ സംഭവങ്ങളും ആശുപത്രികളിൽ റിപ്പോർട്ട് ചെയ്യപ്പെടാത്തത് വിവരശേഖരണത്തിൽ തടസം വരുത്തുന്നുണ്ട്. ഇത് മരണങ്ങൾ വർധിക്കുന്നതിന് കാരണമാകുന്നെന്നും സർക്കാർ നേരത്തെ വിലയിരുത്തിയിരുന്നു. സമീപകാലത്ത് സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങൾ വർധിച്ചിരുന്നു. ഇതിനെ തുടർന്നാണ് സർക്കാരിന്‍റെ പുതിയ നീക്കം.

ALSO READ: കളി കാര്യമായപ്പോൾ, യൂറോപ്പ ലീഗ് കാണാനെത്തിയ ഇസ്രായേൽ ഫുട്ബോൾ പ്രേമികൾ പലസ്തീൻ അനുകൂലികളുമായി കൂട്ടത്തല്ല്

കർഷകത്തൊഴിലാളികൾ, കുട്ടികൾ, ഉഷ്ണമേഖലാ പ്രദേശങ്ങളിൽ താമസിക്കുന്നവർ എന്നിവരുൾപ്പെടെയുള്ള ദുർബലരായ ജനവിഭാഗങ്ങൾക്ക് പാമ്പുകടിയേറ്റുള്ള നിരവധി പ്രശ്നങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്. അതിനാൽ പാമ്പ് കടിയേൽക്കുന്നവരുടെ എണ്ണം സംബന്ധിച്ച വിവരശേഖരണം, ക്ലിനിക്കൽ ഇൻഫ്രാസ്ട്രക്ചർ, പാമ്പുകടി മൂലമുള്ള മരണങ്ങൾ തടയാൻ മറുമരുന്ന് ലഭ്യമാക്കൽ എന്നിവ മെച്ചപ്പെടുത്തുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. പാമ്പ് കടിയേറ്റാൽ ചികിത്സയ്ക്ക് ആവശ്യമായ ആന്‍റിവെനം അവശ്യമായ അളവിൽ ലഭ്യമാക്കാനാണ് ഈ നിർദ്ദേശമെന്നും സർക്കാർ വ്യക്തമാക്കി. 2024 ജൂൺ ഏഴു വരെ 7300 പേർക്കാണ് തമിഴ്നാട്ടിൽ പാമ്പുകടിയേറ്റത്. ഇതിൽ 13 പേർ മരണപ്പെട്ടു. ഈ സാഹചര്യത്തിൽ കൂടിയാണ് പാമ്പ് കടിയെ ഗൌരവമായി കാണാൻ തമിഴ്നാട് സർക്കാരിൻ്റെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News