പെട്രോളുമായി പോയ ടാങ്കറിന് തീ പിടിച്ചു; മലയാളി മരിച്ചു

പെട്രോളുമായി പോയ ടാങ്കറിന് തീപിടിച്ച് സൗദിയില്‍ മലയാളി മരിച്ചു. പാലക്കാട് കല്ലേകുളങ്ങര സ്വദേശി വിനോദ് വിഹാറില്‍ അനില്‍കുമാര്‍ ദേവന്‍ നായര്‍ ആണ് മരിച്ചത്. 14 വര്‍ഷമായി അനില്‍കുമാര്‍ സൗദിയില്‍ ജോലി ചെയ്തുവരികയായിരുന്നു.

ഞായറാഴ്ച ജുബൈല്‍-അബുഹദ്രിയ റോഡിലായിരുന്നു സംഭവം. ഇന്ധനവുമായി പോകവെ വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു. ടാങ്കര്‍ പൂര്‍ണമായും കത്തി നശിച്ചിരുന്നു. അനിൽകുമാർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News