‘ഞാനും നിങ്ങളിൽ ഒരാൾ, എല്ലാവരും തുല്യരാണ്’; സ്കൂൾ യൂണിഫോമിലെത്തി കുട്ടികളെ ഞെട്ടിച്ച് അധ്യാപിക

കുട്ടികളിൽ നല്ല ശീലങ്ങൾ വളർത്താനും അച്ചടക്കം പഠിപ്പിക്കാനും അധ്യാപകർ നിരവധി മാർഗങ്ങൾ സ്വീകരിക്കാറുണ്ട്. അത്തരത്തിൽ കുട്ടികളിൽ അച്ചടക്കം വളർത്തുന്നതിന് രസകരമായ മാർഗ്ഗം സ്വീകരിച്ച ഒരു പ്രൈമറി സ്കൂൾ അധ്യാപികയാണ് ഇപ്പോൾ മാധ്യമങ്ങളിൽ ഇടം പിടിച്ചിരിക്കുന്നത്. കുട്ടികളിൽ ഒരാളാണെന്ന് കാണിക്കാനും വിദ്യാർത്ഥികളിൽ അച്ചടക്കം വളർത്താനും ആഴ്ചയിലൊരിക്കൽ കുട്ടികളുടെ അതേ യൂണിഫോം ധരിച്ച് എത്തിയാണ് അധ്യാപിക കുട്ടികൾക്ക് പ്രചോദനം നൽകിയത് . ഛത്തീസ്ഗഡിലെ റായ്പൂരിലുള്ള ഗവൺമെന്റ് ഗോകുൽറാം വർമ്മ പ്രൈമറി സ്‌കൂളിലെ അധ്യാപികയായ ജാൻവി യാദുവാവാണ് വ്യത്യസ്തമായ ഈ തീരുമാനമെടുത്തത്.

also read :കാലുകളിലെ നഖങ്ങള്‍ മനോഹരമാകണോ? പെഡിക്യൂര്‍ ഇനി വീട്ടില്‍ ചെയ്യാം

പഠനത്തിലേക്കുള്ള ആദ്യപടി അച്ചടക്കമാണെന്നും എല്ലാവരും തുല്യരാണ് എന്ന തോന്നൽ കുട്ടികൾക്കിടയിൽ ഉണ്ടാകുന്നതിന് വേണ്ടിയാണ് അവരോടൊപ്പം താനും യൂണിഫോം ധരിക്കുന്നതെന്നും ഈ അധ്യാപിക പറയുന്നു. ഏതായാലും ടീച്ചർ തന്നെ യൂണിഫോം ഇട്ട് വരാൻ ആരംഭിച്ചതോടെ സ്കൂൾ യൂണിഫോമിട്ട് സ്കൂളിൽ വരാൻ കുട്ടികൾക്കും ആവേശം കൂടി.

ഒരു വ്യക്തിയുടെ ജീവിതത്തിൽ ഏറ്റവും അധികം സ്വാധീനം ചെലുത്തുന്നത് അധ്യാപകരാണ്. വിവിധ പശ്ചാത്തലങ്ങളിൽ നിന്നും സംസ്കാരങ്ങളിൽ നിന്നും വരുന്ന വിദ്യാർത്ഥികളെ കൈകാര്യം ചെയ്യുന്നത് അധ്യാപകരെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് . അതുകൊണ്ട് തന്നെയാവണം ഈ അധ്യാപിക ഇങ്ങനെ ഒരു വഴി സ്വീകരിച്ചത്. ഏതായാലും അധ്യാപികയെ അഭിനന്ദിച്ച് കൊണ്ടുള്ള നിരവധി കമന്റുകളാണ് എത്തിയിരിക്കുന്നത്.

also read :കൊളസ്ട്രോള്‍ കുറയണോ? ഈന്തപ്പ‍ഴം ഇങ്ങനെ ഉപയോഗിച്ചാല്‍ മതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News