കുട്ടികൾ മാപ്പ് പറയണം, പ്രതികരണവുമായി അധ്യാപകൻ ഡോ. പ്രിയേഷ്

എറണാകുളം മഹാരാജാസ് കോളേജിൽ അധ്യാപകനെ അപമാനിച്ച സംഭവത്തിൽ പ്രതികരണവുമായി അധ്യാപകൻ ഡോ. പ്രിയേഷ്. തനിക്ക് വ്യക്തിപരമായി ഒരു വിദ്യാർത്ഥിയോടും വിരോധമില്ലെന്നും കോളജിനുള്ളിൽ തന്നെ വിഷയം പറഞ്ഞുതിർക്കണമെന്നാണ് ആഗ്രഹമെന്നും അധ്യാപകൻ പറഞ്ഞു. തനിക്ക് കാഴ്ചപരിമിതി ഉള്ളതുകൊണ്ടല്ലേ ഇങ്ങനെ ചെയ്തതന്നാണ് പ്രിയേഷിന്റെ ചോദ്യം. മറ്റു അധ്യാപകരുടെ ക്ലാസ്സുകളിൽ ഇങ്ങനെ ചെയ്യില്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. കുട്ടികൾ തെറ്റു മനസ്സിലാക്കാന്‍ വേണ്ടിയാണ് പരാതി നല്‍കിയതെന്നും പ്രിയേഷ് കൂട്ടിച്ചേര്‍ത്തു.

also read :ആരോഗ്യത്തിന്റെ കലവറയായ പുതിന; അറിയാം കൂടുതല്‍ ഗുണങ്ങള്‍

”വ്യക്തിപരമായി ഒരു വിദ്യാർഥിയോടും വിരോധമില്ല. കോളജിനുള്ളിൽ തന്നെ വിഷയം പറഞ്ഞുതിർക്കണം എന്നാണ് ആഗ്രഹം.കുട്ടികൾ മാപ്പ് പറയണം. മാപ്പ് പറഞ്ഞതിന് ശേഷം അവർ ക്ലാസിൽ വരട്ടെ. കാഴ്ച ഉള്ള അധ്യാപകനാണെങ്കിൽ ഇങ്ങനെ ചെയ്യില്ലായിരുന്നു.പ്രതികൂലമായ സാഹചര്യങ്ങൾ മറികടന്നാണ് ഇതുവരെ എത്തിയത്”-പ്രിയേഷ് പറഞ്ഞു.

അതേസമയം കോളേജില്‍ അന്ധനായ അധ്യാപകനെ അപമാനിച്ച സംഭവത്തില്‍ ആറ് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു.

also read :കണ്ണൂരില്‍ ലോറിക്കടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News