മലയാളത്തിൻ്റെ മഹാനടൻ മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ മേനോൻ സംവിധാനം ചെയ്യുന്ന ചിത്രം ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പേഴ്സ്’ ഉടൻ പ്രേക്ഷകരിലേക്ക് എത്തുമെന്ന സൂചന നൽകി അണിയറ പ്രവർത്തകർ. ചിത്രത്തിൻ്റേതായി എത്തിയിട്ടുള്ള പുതിയ അപ്ഡേഷനിലാണ് പ്രേക്ഷകരെ പ്രതീക്ഷയിലാഴ്ത്തുന്ന വിവരമുള്ളത്.
ചിത്രത്തിൻ്റെ ടീസർ നാളെ വൈകീട്ട് 7ന് റിലീസ് ചെയ്യുമെന്നാണ് വിവരം. മമ്മൂട്ടി തന്നെയാണ് തൻ്റെ ഫേസ്ബുക്ക് പേജിലൂടെ ചിത്രത്തിൻ്റെ പുതിയ വാർത്ത പങ്കിട്ടിരിക്കുന്നത്. ഗൗതം വാസുദേവ മേനോൻ മലയാളത്തിൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഡൊമിനിക് ആൻഡ് ദ ലേഡീസ് പഴ്സ്’. ഡോക്ടർ സൂരജ് രാജൻ, ഡോക്ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് ചിത്രത്തിൻ്റെ തിരക്കഥയൊരുക്കിയിരിക്കുന്നത്.
ചിത്രം മമ്മൂട്ടി കമ്പനി തന്നെയാണ് നിർമിച്ചിരിക്കുന്നത്. മമ്മൂട്ടിയെ കൂടാതെ വിനീത്, ഗോകുൽ സുരേഷ്, ലെന, സിദ്ദിഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. കൊച്ചി, മൂന്നാർ എന്നിവിടങ്ങളിലായാണ് ചിത്രത്തിൻ്റെ ചിത്രീകരണം നടത്തിയിരിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here