മാസ് ആക്ഷൻ റോളിൽ രാം ചരൺ; ശങ്കറിന്‍റെ ‘ഗെയിം ചേഞ്ചറി‍’ന്‍റെ ടീസര്‍ പുറത്ത്

GAME CHANGER TEASER

ആരാധകര്‍ ഏറെ ആവേശത്തോടെ കാത്തിരുന്ന ചിത്രം രാം ചരണ്‍ നായകനാകുന്ന ‘ഗെയിം ചേഞ്ചറിന്‍റെ’ ടീസര്‍ പുറത്തിറങ്ങി. ലഖ്‌നൗവില്‍ നടക്കുന്ന ഗംഭീര ചടങ്ങിലൂടെയാണ് ‘ഗെയിം ചേഞ്ചര്‍’ ടീസര്‍ പ്രേക്ഷകരുടെ മുന്നിൽ അണിയറ പ്രവർത്തകർ അവതരിപ്പിച്ചത്. ‘ഇന്ത്യൻ 2’ എന്ന ബിഗ് ബജറ്റ് ചിത്രത്തിന് ശേഷം ശങ്കർ ഒരുക്കുന്ന തെലുഗു ചിത്രമാണ് ‘ഗെയിം ചേഞ്ചര്‍’. രാം ചരണിന്റെ ആക്ഷൻ രംഗങ്ങൾ കൊണ്ട് സമ്പന്നമാണ് ടീസർ. ശങ്കർ സിനിമകളുടെ പ്രത്യേകതയായ ദൃശ്യ മികവും എടുത്തു പറയേണ്ടതാണ്.

കിയാറ അദ്വാനിയാണ് രാം ചരണിന്‍റെ നായികയായി ചിത്രത്തില്‍ എത്തുന്നത്. ഇത് രണ്ടാം തവണയാണ് രാം ചരണും കിയാറ അദ്വാനിയും ഒന്നിച്ചെത്തുന്നത്. അഞ്ജലി, എസ് ജെ സൂര്യ, ജയറാം, സുനിൽ, ശ്രീകാന്ത്, സമുദ്രക്കനി, നാസർ തുടങ്ങി ഇന്ത്യയിലെ വിവധ സിനിമാ ഇൻഡസ്ട്രികളിൽ നിന്നുള്ള വൻ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. മദൻ എന്ന ഐഎഎസ് ഓഫീസറുടെ വേഷത്തിലാണ് രാം ചരൺ ചിത്രത്തില്‍ എത്തുന്നത്.

ALSO READ; 15000 രൂപ കയ്യിലുണ്ടോ? ഇതൊക്കെയാണ് നിങ്ങൾക്ക് എടുക്കാൻ പറ്റിയ ബെസ്റ്റ് ഫോണുകൾ

സിനിമയിലെ പ്രധാന താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുത്ത ടീസർ ലോഞ്ചിൽ സിനിമയുടെ സംവിധായകൻ ശങ്കറിന് പങ്കെടുക്കാന്‍ കഴിഞ്ഞില്ല. സിനിമയുടെ എഡിറ്റിംഗ് വർക്കുകൾ ചെന്നൈയിൽ പുരോഗമിക്കുന്നതിനാലാണ് ശങ്കറിന് ടീസർ ലോഞ്ചിൽ പങ്കെടുക്കാൻ കഴിയാത്തത്. അദ്ദേഹം തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്.

സംക്രാന്തി റിലീസായി ജനുവരി 10നാണ് ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുക. പൊളിറ്റിക്കല്‍ ഡ്രാമയായി ഒരുങ്ങുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിന്‍റെ രചന കാർത്തിക് സുബ്ബരാജാണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News