ഇടുക്കി പുല്ലുപാറയിൽ അപകടത്തിൽപ്പെട്ട ബസിന്റെ സാങ്കേതിക പരിശോധന ഇന്ന്

ഇടുക്കി പെരുവന്താനം പുല്ലുപാറയിൽ അപകടത്തിൽപ്പെട്ട കെ എസ് ആർ ടി സി ബസിന്റെ സാങ്കേതിക പരിശോധന നടത്തും. അപകടത്തിന് കാരണം ബസിന്റെ ബ്രേക്ക് നഷ്ടപെട്ടതാണോയെന്ന് മോട്ടോർ വാഹന വകുപ്പ് പരിശോധിക്കും. സാഹചര്യ പരിശോധനയിൽ ബസിന്റെ ബ്രേക്ക് നഷ്ടപെട്ടിട്ടില്ലെന്നാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ വിലയിരുത്തുന്നത്. എയർ ബ്രേക്കിലെ എയർ നഷ്ടപെട്ടിട്ടില്ല. കൂടാതെ റോഡിൽ ടയർ ഉരഞ്ഞുണ്ടായ പാട് ദൃശ്യമാണ്. ക്രാഷ് ബാരിയറിൽ ഇടിച്ച വാഹനം പിൻവശം കുത്തിയാണ് നിലത്തേയ്ക്ക് പതിഞ്ഞിരിക്കുന്നത്. വിശദമായ പരിശോധന നടത്തുവാനാണ് തീരുമാനം.

Also read: നിയമസഭ പുസ്തകോത്സവം; ഇന്ന് തിരിതെളിയും, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

അതേസമയം, ഇടുക്കി പുല്ലുപാറ ബസ് അപകടത്തിൽ മരിച്ച നാല് യാത്രക്കാരുടെയും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. മാവേലിക്കര സ്വദേശികളായ രമ മോഹന്‍, അരുണ്‍ ഹരി, സംഗീത്, ബിന്ദു നാരായണന്‍ എന്നിവരാണ് മരിച്ചത്. സംഗീതിന്റെ മൃതദേഹം മൊബൈല്‍ മോര്‍ച്ചറിയില്‍ വീട്ടില്‍ സൂക്ഷിക്കും. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിലാണ്.

അരുണ്‍ ഹരി, രമ മോഹന്‍ എന്നിവരുടെ മൃതദേഹങ്ങൾ മാവേലിക്കര ഗവ. ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റും. ബിന്ദുവിന്റെ മൃതദേഹം നൂറനാട് സ്വകാര്യ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും. മരിച്ചവവരുടെ കുടുംബങ്ങള്‍ക്ക് ആദ്യ ഘട്ടമായി കെഎസ്ആര്‍ടിസി അഞ്ച് ലക്ഷം രൂപ വീതം നല്‍കുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍ അറിയിച്ചിരുന്നു. പരുക്കേറ്റവരുടെ ചികിത്സാ ചെലവും കെഎസ്ആര്‍ടിസി വഹിക്കും. കെഎസ്ആര്‍ടിസിയുടെ അന്വേഷണം നടക്കുന്നുവെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്.

Also read: നേപ്പാളിൽ വൻ ഭൂചലനം; 7 .1 തീവ്രത രേഖപ്പെടുത്തി

പുല്ലുപാറയ്ക്ക് സമീപം ഇന്നലെ പുലര്‍ച്ചെ 6.10നാണ് കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞത്. അപകടത്തില്‍ നാല് പേര് മരിച്ചിരുന്നു. മവേലിക്കരയില്‍ നിന്ന് തഞ്ചാവൂരിലേക്ക് തീര്‍ഥാടനയാത്ര പോയവര്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. കുട്ടിക്കാനത്ത് നിന്ന് മുണ്ടക്കയത്തേക്ക് വരുമ്പോള്‍ ബസ് നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിയുകയായിരുന്നു. റോഡിലെ ബാരിക്കേഡില്‍ ഇടിച്ച് 30 അടി താഴ്ചയിലേക്കാണ് ബസ് പതിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News