മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ രൂക്ഷമായി പരിഹസിച്ച് പ്രമുഖ മാധ്യമമായ ടെലിഗ്രാഫ്. യുവതികളെ നഗ്നരാക്കി നടത്തുകയും കൂട്ട ബലാത്സംഗത്തിനിരയാക്കുകയും ചെയ്ത സംഭവത്തില്‍ മോദിയുടെ പ്രതികരണത്തേയാണ് പത്രം പരിഹസിച്ചിരിക്കുന്നത്.
അമ്പത്താറിഞ്ചിന് വേദനിക്കാനും നാണക്കേട് ഉണ്ടാകാനും നീണ്ട 79 ദിവസം വേണ്ടി വന്നുവെന്നാണ് വിമര്‍ശനം. കരയുന്ന മുതലയുടെ ചിത്രമാണ് പത്രത്തിെന്റ മുന്‍ പേജിലെ പ്രധാന ചിത്രം.
ALSO READ: മണിപ്പൂരില്‍ കുകി യുവാവിന്‍റെ തല വെട്ടിമാറ്റി മതിലില്‍ വച്ചു, ക്രൂരതകള്‍ അവസാനിക്കുന്നില്ല
മെയ് മൂന്ന് മുതല്‍ 78 ദിവസവും ഓരോ മുതലവെച്ച് അനക്കമില്ലാത്ത 78 മുതലകളുടെ ചിത്രങ്ങള്‍ മുന്‍ പേജില്‍ ഉള്‍ക്കൊള്ളിച്ചു. 79ാമത് ദിവസം രണ്ട് തുള്ളി കണ്ണീരും ഉള്‍പ്പെടുത്തിയാണ് മോദിയെ പത്രം പരിഹസിച്ചരിക്കുന്നത്.
ദി ടെലിഗ്രാഫിനൊപ്പം ദേശാഭിമാനിയും സംഭവത്തെ രൂക്ഷമായി വിമര്‍ശിച്ചു. നഗ്ന ഭാരതം എന്നാണ് ദേശാഭിമാനിയുടെ തലക്കെട്ട്.
ALSO READ: മണിപ്പൂരില്‍ ആദ്യ ദിനം ആക്രമിക്കപ്പെട്ടത് രണ്ടല്ല 8 സ്ത്രീകള്‍, എണ്‍പത് ദിവസത്തില്‍ എത്ര ഇരകള്‍?
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here