ആറൻമുള പാർത്ഥ സാരഥി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച തങ്ക അങ്കി ഘോഷയാത്ര നാളെ ശബരിമല സന്നിധാനത്തെത്തും. വൈകുന്നേരം 6.40 നാണ് തങ്ക അങ്കി ചാർത്തിയുള്ള ദീപാരാധന. പമ്പയിൽ നിന്നും തീർത്ഥാടകരെ കടത്തി വിടുന്നതിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.
Also read: ‘ഫെമിനിച്ചി ഫാത്തിമ’യായി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ ഷംല ഹംസയെ സന്ദർശിച്ച് മന്ത്രി എം ബി രാജേഷ്
ഈ മാസം 22 ന് ആറന്മുള പാർത്ഥസാരഥിക്ഷേത്രത്തിൽനിന്നാരംഭിച്ച തങ്ക അങ്കി രഥഘോഷയാത്ര ഉച്ചയോടെ പമ്പയിൽ എത്തും. പമ്പയിൽ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ തങ്കഅങ്കി ഘോഷയാത്രയെ സ്വീകരിക്കും. വൈകിട്ട് ആറുമണിക്കു സന്നിധാനത്ത് എത്തിച്ചേരുന്ന തങ്കഅങ്കി ഘോഷയാത്രയെ ദേവസ്വം ബോർഡ് പ്രസിഡൻ്റിൻ്റെ നേതൃത്വത്തിൽ സ്വീകരിക്കും. തുടർന്നു തങ്കഅങ്കി ചാർത്തിയുള്ള ദീപാരാധന നടക്കും.
Also read: കേരളത്തിലെ ആദ്യ പാൽപ്പൊടി നിർമ്മാണ ഫാക്ടറി മലപ്പുറത്തെ മൂർക്കനാട് മുഖ്യമന്ത്രി നാടിന് സമർപ്പിച്ചു
തങ്ക അങ്ക ഘോഷയാത്ര എത്തുന്നതിനാൽ പമ്പയിൽ നിന്നും തീർത്ഥാടകരെ കടത്തിവിടുന്നതിൽ നിയന്ത്രണമുണ്ട്. രാവിലെ 11 മുതൽ വൈകുന്നേരം അഞ്ച് മണി വരെ തീർഥാടകരെ പമ്പയിൽനിന്നു സന്നിധാനത്തേക്കു കടത്തിവിടില്ല. ഉച്ചപൂജയ്ക്കു ശേഷം അടയ്ക്കുന്ന നട അഞ്ചുമണിക്ക് മാത്രമേ തുറക്കൂ.ദീപാരാധനയ്ക്കു ശേഷം തങ്ക അങ്കി ചാർത്തിയുള്ള ദർശനം അനുവദിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here