മുനമ്പത്ത് ഭൂമി വില്പനക്ക് സൗകര്യം ചെയ്തു കൊടുത്തത് അന്നത്തെ ഡിസിസി സെക്രട്ടറിയെന്ന് മന്ത്രി പി രാജീവ്. നികുതി അടയ്ക്കുന്നതിനെതിരെ നിലപാട് എടുത്തവരാണ് യുഡിഎഫ്. ശാശ്വത പരിഹാരത്തിനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി. വിഷയത്തിൽ യാതൊരു ആശങ്കയുമില്ലെന്ന് സമരസമിതിയും വ്യക്തമാക്കി.
ചുരുങ്ങിയ സമയത്തിനുള്ളിൽ മുനമ്പത്തെ ഭൂമി പ്രശ്നം പരിഹരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഭൂമി വില്പനക്ക് സൗകര്യം ചെയ്തു കൊടുത്തത് അന്നത്തെ ഡിസിസി സെക്രട്ടറി ആണ് .പ്രശ്നം 5 മിനിറ്റ് കൊണ്ട് പരിഹരിക്കാമെന്ന് പറയുന്നതും ആ കൂട്ടർ ആണൊന്ന് മന്ത്രി പി. രാജീവ് പറഞ്ഞു.
Also read: പാലക്കാട് തോൽവി; ബിജെപിയിൽ തർക്കം രൂക്ഷമാകുന്നു
അതേസമയം പ്രശ്നത്തിന് മൂന്നുമാസത്തിനുള്ളിൽ പരിഹാരം കാണും എന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ വാക്കുകളിൽ പൂർണ്ണ വിശ്വാസം എന്ന സമരസമിതി കൺവീനർ ജോസഫ് ബെന്നി പ്രതികരിച്ചു. മുനമ്പം വിഷയവുമായി ബന്ധപ്പെട്ട കേസ് കോടതിയിൽ വരുമ്പോൾ അനുകൂല നിലപാട് സ്വീകരിക്കാനാണ് സർക്കാറിന്റെ തീരുമാനം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here