ബാങ്കിന് മുന്നില്‍ നിർത്തിയിരുന്ന സ്‌കൂട്ടറുമായി മോഷ്ടാവ് കടന്നു, 1.70 ലക്ഷം രൂപ നഷ്ടമായി

തിരുവല്ലയിൽ ബാങ്കിന് മുന്നില്‍ താക്കോലിട്ട് വച്ചിരുന്ന സ്‌കൂട്ടറുമായി മോഷ്ടാവ് കടന്നു. സ്‌കൂട്ടറിന്റെ ബോക്‌സില്‍ സൂക്ഷിച്ചിരുന്ന 1.70 ലക്ഷം രൂപയും നഷ്ടമായി. പൊടിയാടി ചിറപ്പറമ്പില്‍ തോമസ് ഏബ്രഹാമിന്റെ സ്‌കൂട്ടറും പണവുമാണ് നഷ്ടമായത്. തിങ്കളാഴ്ച ഉച്ചയ്ക്ക് 12.20-ന് പൊടിയാടി ജങ്ഷനിലെ കാനറാ ബാങ്കിന് മുന്നിലാണ് മോഷണം നടന്നത്.

സഹകരണ ബാങ്കിലുള്ള വായ്പ തിരിച്ചടയ്ക്കുന്നതിന് വേണ്ടി പണയം വച്ചും സഹോദരനില്‍ നിന്ന് കടം വാങ്ങിയുമാണ് 1.70 ലക്ഷം രൂപയുമായി ഷാജി സ്‌കൂട്ടറില്‍ വന്നത്. കാനറാ ബാങ്കിലേക്ക് കയറിപ്പോയ മകനെ തിരക്കി ഷാജിയും അകത്തേക്ക് ചെന്നു. ഒരു മിനിറ്റിനുള്ളില്‍ മടങ്ങി വരാമെന്ന് കരുതി സ്‌കൂട്ടറില്‍ തന്നെ ഹെല്‍മറ്റും താക്കോലുമിട്ടിരുന്നു.

മകനെയും വിളിച്ച് പുറത്തേക്കിറങ്ങി വന്നപ്പോഴാണ് ഷാജി സ്‌കൂട്ടര്‍ മോഷണം പോയ വിവരം അറിഞ്ഞത്. പുളിക്കീഴ് പൊലീസില്‍ പരാതി നല്‍കി. പൊലീസ് സംഘം ഉടന്‍ തന്നെ സ്ഥലത്തു വന്ന് അന്വേഷണം തുടങ്ങി. സമീപത്തുളള കടയിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് മോഷ്ടാവിനെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇയാള്‍ക്കായി അന്വേഷണം തുടങ്ങി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News