പിടിക്കപ്പെടുമെന്ന് മനസ്സിലാക്കി; കല്ല്യാണവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയില്‍ ഉപേക്ഷിച്ച് കടന്ന് മോഷ്ടാവ്

വിവാഹവീട്ടില്‍ നിന്ന് മോഷണം പോയ സ്വര്‍ണം ദിവസങ്ങള്‍ക്ക് ശേഷം വഴിയരികില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കാട്ടാക്കട മാറനല്ലൂരിലാണ് സംഭവം. ഇന്ന് രാവിലെ 17.5 പവന്‍ സ്വര്‍ണം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ വീടിന് സമീപത്തെ വഴിയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പൊലീസ് അന്വേഷണം ഊര്‍ജിതമാക്കുതിനിടെയാണ് സ്വര്‍ണം ഉപേക്ഷിച്ചത്. കഴിഞ്ഞ 14നാണ് സംഭവമുണ്ടായത്.

ALSO READ:വ്യാജ വാർത്തകൾക്കെതിരെ ഡിവൈഎഫ്ഐയുടെ പ്രതിരോധം: നാളെ സെമിനാർ സംഘടിപ്പിക്കും

മാറനല്ലൂര്‍ പുന്നൂവൂരില്‍ ഗില്ലിന്‍ എന്നയാളുടെ വീട്ടിലാണ് വിവാഹത്തിനിടെ മോഷണമുണ്ടായത്. വരനും വധുവും ബന്ധുവീട്ടില്‍ വിരുന്നിനു പോയ ശേഷം രാത്രി തിരിച്ചെത്തിയപ്പോഴാണ് സ്വര്‍ണം നഷ്ടപ്പെട്ട വിവരം അറിയുന്നത്. ഗിലിന്റെ ഭാര്യയുടെ 30 പവന്‍ സ്വര്‍ണം വച്ചിരുന്ന ബാഗില്‍നിന്ന് 17.5 പവന്‍ ആണ് കാണാതായത്. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ALSO READ:ചായ വാങ്ങാനിറങ്ങി; ട്രെയിനിലേക്ക് തിരിച്ചുകയറുന്നതിനിടെ വീണു, യുവാവിന് ദാരുണാന്ത്യം

സംഭവ സ്ഥലത്ത് പൊലീസ് എത്തി സംശയമുള്ളവരെ ചോദ്യം ചെയ്യുകയും വിരലടയാളം ഉള്‍പ്പെടെ പരിശോധിക്കുകയും ചെയ്തതിന് പിന്നാലെയാണ് സ്വര്‍ണം ഉപേക്ഷിച്ചത്. പിടിക്കപ്പെടും എന്ന് ഉറപ്പായതോടെ സ്വര്‍ണം ഉപേക്ഷിച്ചതാകാമെന്ന് മാറനല്ലൂര്‍ പൊലീസ് പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News