ആന്ധ്രപ്രദേശിനും ബിഹാറിനും പദ്ധതികള്‍ വാരിക്കോരി നല്‍കി മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്

ആന്ധ്രപ്രദേശിനും ബിഹാറിനും പദ്ധതികള്‍ വാരിക്കോരി നല്‍കി പ്രതിപക്ഷ സംസ്ഥാനങ്ങളെ അവഗണിച്ച് മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ്. ബിഹാറിന് മെഡിക്കല്‍ കോളേജ്, വിമാനത്താവളം, ബൈവേ വികസനം, ക്ഷേത്ര ഇടനാഴി ഉള്‍പ്പെടെ പ്രഖ്യാപിച്ചു. ആന്ധ്രയ്ക്ക് 15000 കോടിയുടെ പാക്കേജും പ്രഖ്യാപിച്ചു. വിദ്യാഭ്യാസ നൈപുണ്യ മേഖലയ്ക്ക് 1.48 ലക്ഷം കോടിയും, 1.52 ലക്ഷം കോടി കാര്‍ഷിക അനുബന്ധ മേഖലയ്ക്കും പ്രഖ്യാപിച്ചു. കര്‍ഷകര്‍ക്കുള്ള ധനസഹായം 6000 രൂപയായി തന്നെ തുടരും. വിദേശ സ്ഥാപനങ്ങള്‍ക്കുള്ള കോര്‍പ്പറേറ്റ് ടാക്‌സ് കുറക്കുയും, പുതിയ സ്‌കീമിലുള്ള ആദായ നികുതി സ്ലാബ് പരിഷ്‌ക്കരിക്കുയും ചെയ്തിട്ടുണ്ട്.

Also read:കെഎസ്ആർടിസി ബസിൻ്റെ എഞ്ചിനിൽ നിന്നും പുക ഉയർന്നു; ആശങ്ക പരത്തിയ സംഭവമുണ്ടായത് കോട്ടയത്ത്

ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിച്ച മൂന്നാം മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റ് പൂര്‍ണമായും സഖ്യകക്ഷികളുടെ സമ്മര്‍ദത്തിന് വഴങ്ങുന്നതാണ്. നിതീഷ് കുമാറിന്റെയും, ചന്ദ്ര ബാബു നായിഡുവിന്റെയും സമ്മര്‍ദത്തിന് മുന്നില്‍ല മുട്ടുമടക്കിയ കേന്ദ്രം ബിഹാറിനും ആന്ധ്രയ്ക്കും പ്രത്യേക പാക്കേജുകള്‍ നല്‍കി. ബിഹാറിന് പുതിയ വിമാനത്താവളവും മെഡിക്കല്‍ കോളേജുകളും അനുവദിക്കും. ബിഹാറില്‍ ദേശീയപാത വികസനത്തിന് 26,000 കോടി. സംസ്ഥാനത്തിന് സാമ്പത്തി ഇടനാഴി. റോഡ്, എക്സ്പ്രസ് ഹൈവേ. വെള്ളപ്പൊക്ക പ്രതിരോധത്തിനായി 11,500 കോടി. അടിസ്ഥാന സൗകര്യവികസനത്തിന് കൂടുതല്‍ ധനസഹായം, രണ്ട് ക്ഷേത്ര ഇടനാഴി തുടങ്ങി വന്‍ പദ്ധതികളാണ് ബിഹാറിന് പ്രഖ്യാപിച്ചത്.

ആന്ധ്രപ്രദേശിന് 15,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിച്ചു. ആന്ധ്രയില്‍ മൂലധന നിക്ഷേപം കൂടും. ആന്ധ്രയിലെ പിന്നാക്ക വിഭാഗങ്ങള്‍ക്കായ പ്രത്യേക പദ്ധതി തുടങ്ങിയവയും പ്രഖ്യാപിച്ചു. ദാരിദ്ര്യ നിര്‍മാര്‍ജനം, യുവജനക്ഷേമം, കൃഷി, സ്ത്രീസുരക്ഷ എന്നിവയിലൂന്നിയ ബജറ്റെന്നാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. വിദ്യാഭ്യാസ നൈപുണ്യ മേഖലകള്‍ക്ക് 1.48 ലക്ഷം കോടി പ്രഖ്യാപിച്ചു. കര്‍ഷകര്‍ക്ക് 1000 ബയോ റിസര്‍ച്ച് സെന്റര്‍, പച്ചക്കറി ഉത്പാദനത്തിന് ക്ലസ്റ്ററുകള്‍ എന്നിവ പ്രഖ്യാപിച്ചപ്പോള്‍ കര്‍ഷകര്‍ക്കുള്ള ധനസഹായം 6000 രൂപയില്‍ നിന്ന് വര്‍ധിപ്പിക്കാന്‍ തയ്യാറായിട്ടില്ല.

1.52ലക്ഷം കോടി കാര്‍ഷിക അനുബന്ധ മേഖലകള്‍ക്ക് പ്രഖ്യാപിച്ചു, ഉന്നത വിദ്യാഭ്യാസ മേഖലയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് 10 ലക്ഷം വായ്പ സഹായം, മുദ്ര ലോണ്‍ പരിധി 20 ല്ക്ഷമായി ഉയര്‍ത്തി, ആദ്യമായി ജോലിക്ക് കയറുന്ന യുവാക്കള്‍ക്ക് ആദ്യമാസത്തെ ശമ്പളം കേന്ദം നല്‍കും, വിദ്യാര്‍ഥികള്‍ക്ക് ഇന്റേണ്‍ഷിപ്പിന് 5000 രൂപ നല്‍കും എന്നിവയും പ്രഖ്യാപിച്ചിട്ടുണ്ട്. പ്രധാനമന്ത്രി ആവാസ് യോജന വഴി 3 കോടി വീടുകള്‍, 1 കോടി വീടുകളില്‍ സൗജന്യ സൗരോര്‍ജ പദ്ധതി, സംസ്ഥാനങ്ങള്‍ക്ക് 50 വര്‍ഷത്തെ പലിശരഹിത വായ്പ എന്നിയും പ്രഖ്യാപിച്ചു. പ്രധാനമന്ത്രി ഗ്രാമ സടക് യോജന ഫേസ് 4ഉം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രളയ ദുരിതം നേരിടാൻ വിവധ സംസ്ഥാനള്‍ക്ക് പദ്ധതി പ്രഖ്യാപിച്ചപ്പോഴും കേരളത്തെ ഒഴിവാക്കി, ബിഹാര്‍, അസം, സിക്കിം, ഹിമാചല്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളെയാണ് പരിഗണിച്ചത്.

Also read:‘കേരളത്തിന് വകയിരുത്തുകയല്ല, കേരളത്തെ വക വരുത്തുകയാണ് കേന്ദ്ര ബജറ്റ്’; മന്ത്രി മുഹമ്മദ് റിയാസ്

ഭൂരേഖകള്‍ ഡിജിറ്റലൈസ് ചെയ്യാനും തീരുമാനിച്ചു. വിദേശ സ്ഥാപനങ്ങള്‍ക്കുള്ള കോര്‍പ്പറേറ്റ് ടാക്‌സ് 35 ശതമാനമായി കുറയ്ക്കും. വിദേശ ക്രൂയിസ് കമ്പനികള്‍ക്ക് രാജ്യത്ത് ആഭ്യന്തര ക്രൂയിസുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ നികുതിയിളവ് പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ആദായ നികുതി ഒഴിവാക്കിയതിന് പുറമേ ആദായ നികുകി റിട്ടേണ്‍ വൈകിയാല്‍ ക്രമിനല്‍ നടപടി ഉണ്ടാകില്ലെന്നും ബജറ്റില്‍ വ്യക്തമാക്കുന്നുണ്ട്. പുതിയ സ്‌കീമില്‍ ആദായ നികുതി സ്ലാബുകള്‍ പരിഷ്‌കരിച്ചു, സ്റ്റാന്‍ഡേഡ് ഡിഡക്ഷന്‍ 50000ത്തില്‍നിന്ന് 75,000 രൂപയാക്കി.അത സമയം പഴയ സ്‌കീമില്‍ മാറ്റങ്ങള്‍ വരുത്തിയതുമില്ല. മൂന്നുലക്ഷം രൂപ വരെ നികുതിയില്ല. മൂന്ന് മുതല്‍ ഏഴുലക്ഷം വരെ വരുമാനത്തിന് അഞ്ച് ശതമാനം നികുതി. ഏഴ് മുതല്‍ പത്ത് ലക്ഷം വരെ പത്ത് ശതമാനവും 12 മുതല്‍ 15 ശതമാനം വരെ 20 ശതമാനവും 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനവുമാണ് നികുതി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News