വിഴിഞ്ഞത്ത് മൂന്നാമത്തെ കപ്പല്‍ 27ന് എത്തും

വിഴിഞ്ഞത്ത് മൂന്നാമത്തെ കപ്പല്‍ 27ന് എത്തും. ആറ് യാര്‍ഡ് ക്രെയ്നുകളുമായാണ് ഷെന്‍ ഹുവ 24 എന്ന ചരക്കുകപ്പല്‍ തുറമുഖത്ത് എത്തുക. തുറമുഖത്ത് എത്തിയ രണ്ടാം കപ്പല്‍ ഷെന്‍ ഹുവ 29 ഗുജറാത്തിലെ മുന്ദ്ര തീരത്തേക്ക് യാത്ര തിരിച്ചു.

READ ALSO:പാറശാല താലൂക്ക് ആശുപത്രിയില്‍ നടത്തിയ താക്കോല്‍ദ്വാര ശസ്ത്രക്രിയ വിജയകരം

കപ്പലിലെ ഒരു ഷിപ്പ് ടു ഷോര്‍ ക്രെയിന്‍ വിഴിഞ്ഞം തീരത്ത് സ്ഥാപിച്ചതിന് ശേഷം ആറ് യാര്‍ഡ് ക്രെയ്നുകളും, രണ്ടു ഷിപ്പ് ടു ഷോര്‍ ക്രെയിനുകളുമായാണ് കപ്പല്‍ തീരത്ത് നിന്ന് പുറപ്പെട്ടത്.

വിഴിഞ്ഞത് എത്തിയ ആദ്യ കപ്പല്‍ ഷെന്‍ ഹുവ 15ല്‍ രണ്ട് ഷിപ് ടു ഷൊര്‍ ക്രെയ്നുകളും, രണ്ട് യാര്‍ഡ് ക്രെയ്നുകളും എത്തിച്ചിരുന്നു. മൂന്നാം ചരക്ക് കപ്പലിനെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങുയതായി തുറമുഖ അധികൃതര്‍ അറിയിച്ചു.

READ ALSO:എ ഐ ക്യാമറ പൊളിയാണ്; അപകടങ്ങൾ കുത്തനെ കുറഞ്ഞു, ഇൻഷുറൻസ് പ്രീമിയം കുറക്കുമെന്ന് കമ്പനികൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News