പ്ലസ് വൺ പ്രവേശനത്തിന്റെ മൂന്നാം സപ്ലിമെന്ററി അലോട്മെന്റ് ഫലം നാളെ പ്രസിദ്ധീകരിക്കും

പ്ലസ് വൺ പ്രവേശനത്തിന്റെ മൂന്നാം സപ്ലിമെന്ററി അലോട്മെന്റ് ഫലം തിങ്കളാഴ്ച പ്രസിദ്ധീകരിക്കും. തിങ്കളാഴ്ച രാവിലെ 10 മുതൽ അലോട്ട്‌മെന്റ് വിവരങ്ങൾ ലഭ്യമാകും. അലോട്ട്‌മെന്റ് വിവരങ്ങൾ www.admission.dge.kerala.gov.in എന്ന വെബ്‌സൈറ്റിൽ നിന്നും ലഭ്യമാകും. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർത്ഥികൾ തിങ്കളാഴ്ച രാവിലെ 10 മുതൽ ചൊവ്വാഴ്ച വൈകിട്ട് 4 വരെയുള്ള സമയത്ത് അതാത് സ്കൂളുകളിൽ എത്തി പ്രവേശനം നേടണം.

also read :ജമ്മു കശ്മീരില്‍ ഭീകരനെ സൈന്യം വധിച്ചു

മൂന്നാം സപ്ലിമെന്ററി അലോട്ട്‌മെന്റിനായി ആകെ ഉണ്ടായിരുന്ന 25, 735 ഒഴിവിലേക്കായി ലഭിച്ച 12, 487 അപേക്ഷകളിൽ 11, 849 ആണ് പരിഗണിച്ചത്. കാൻഡിഡേറ്റ് ലോഗിനിലെ റിസൾട്ട് എന്ന ലിങ്കിൽ നിന്നും ലഭിക്കുന്ന അലോട്ട്‌മെന്റ് ലെറ്ററിൽ രേഖപ്പെടുത്തിയിരിക്കുന്ന സ്കൂളിൽ, രക്ഷകർത്താവിനൊപ്പം ആവശ്യമുള്ള സർട്ടിഫിക്കറ്റുകളുടെ അസൽ സഹിതം എത്തേണ്ടതാണ്.

also read :ഗര്‍ഭിണിയായ നഴ്സിനെ ലൈംഗികമായി ഉപദ്രവിച്ചു; ടാക്‌സിഡ്രൈവർ അറസ്റ്റിൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News