വയനാട് മൂലങ്കാവിൽ ഭീതി പരത്തിയ കടുവ കൂട്ടിലായി. എർളോട്ട് കുന്നിൽ വനം വകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. പ്രദേശത്ത് രണ്ട് കൂടുകൾ വനം വകുപ്പ് സ്ഥാപിച്ചിരുന്നു.
ALSO READ:അടുത്ത 3 മണിക്കൂറിൽ മഴ തുടരും; ജില്ലകളിൽ യെല്ലോ അലർട്ട്
വയനാട് വന്യജീവി സങ്കേതത്തോട് ചേർന്ന മൂലങ്കാവ് എർളോട്ട് കുന്നിലാണ് കടുവ കെണിയിൽ അകപ്പെട്ടത്. മൂന്നാഴ്ചയായി പ്രദേശത്ത് ഭീതി പരത്തിയ കടുവ പുലർച്ചെ 4.45 കൂടി പ്രദേശത്തെ ഒരു കോഴിഫാമിന് സമീപം സ്ഥാപിച്ച കൂട്ടിൽ കയറുകയായിരുന്നു. കടുവയെ വന്യജീവി സങ്കേത പരിധിയിലുള്ള പച്ചാടി വന്യമൃഗ സംരക്ഷണ, പരിപാലന കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. പരുക്കേറ്റ കടുവയാണിതെന്ന് നേരത്തേ തന്നെ നിഗമനമുണ്ടായിരുന്നെങ്കിലും പിടികൂടിയതിന് ശേഷമുള്ള വിവരങ്ങൾ ലഭ്യമാവുന്നതേയുള്ളൂ.
ആറ് ദിവസങ്ങളായി തുടർച്ചയായി വളർത്തുമൃഗങ്ങളെ പിടികൂടുകയും നാട്ടുകാർ പലയിടങ്ങളിലും കടുവയെ കാണുകയും ചെയ്തിരുന്നു.രണ്ടുവളർത്തു നായ്‌ക്കളെയും മൂരിക്കുട്ടനെയും ആക്രമിച്ചുകൊന്ന കടുവ പശുവിനെയും ആക്രമിച്ചു പരിക്കേൽപ്പിച്ചു. ഇതേ തുടർന്ന് രണ്ടിടങ്ങളിലാണ് കടുവക്കായി വനം വകുപ്പ് കൂടുകൾ സ്ഥാപിച്ചത്. സ്വകാര്യ വ്യക്തിയുടെ ഫാമിനകത്ത് വളർത്തിയ നിരവധി കോഴികളെയും കടുവ കൊന്നിരുന്നു.നൂൽപ്പുഴ പഞ്ചായത്ത് ഓഫീസിൽ പ്രശ്നം സംബന്ധിച്ച് ചേർന്ന സർവകക്ഷി യോഗ തീരുമാന പ്രകാരമാണ് വനം വകുപ്പ് വെള്ളിയാഴ്ചയും ശനിയാഴ്ചയുമായി കൂടുകൾ സ്ഥാപിച്ചത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here