ഇ എം അഷ്‌റഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ഒക്ടോബര്‍ 8ന്

ഉരു എന്ന മലയാളം ചിത്രത്തിന്റെ സംവിധായകനും കൈരളി ടിവിയുടെ എക്‌സിക്യൂട്ടീവ് എഡിറ്ററും മിഡില്‍ ഈസ്റ്റ്  ഡയറക്ടറും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ ഇ എം അഷ്‌റഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ റിലീസ് ചെയ്യാനൊരുങ്ങുന്നു.

സാംസ് പ്രൊഡക്ഷന്‍സ് നിര്‍മ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ഒക്ടോബര്‍ 8ന് രാവിലെ 10 മണിക്ക് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി, മാഹി റിറ്റ്‌സ് ഹോട്ടലിലെ കണ്‍വെന്‍ഷന്‍ ഹാളില്‍ റിലീസ് ചെയ്യും. സിനിമയുടെ മോഷന്‍ പോസ്റ്റര്‍ പ്രമുഖ സാഹിത്യകാരന്‍ എം മുകുന്ദന്‍ റിലീസ് ചെയ്യും.

Also Read : മലബാര്‍ കാന്‍സര്‍ സെന്ററിലെ എല്ലാ ലാബുകള്‍ക്കും എന്‍.എ.ബി.എല്‍. അക്രഡിറ്റേഷന്‍

സിനിമയുടെ പ്രചരണാര്‍ത്ഥം പുറത്തിറക്കുന്ന റിംങ്ങ് ടോണ്‍ ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി പുറത്തിറക്കും. സാംസ് പ്രൊഡക്ഷന്‍സിന്റെ പുതിയ ലോഗോയുടെ പ്രകാശനം രമേശ് പറമ്പത്ത് എം എല്‍ എ നിര്‍വ്വഹിക്കും. ഓപ്പണ്‍ മാഗസിന്റെ എക്‌സിക്യുട്ടീവ് എഡിറ്റര്‍ ഉല്ലേഖ് എന്‍ പി സിനിമയെ പരിചയപ്പെടുത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News