സൈജു കുറുപ്പ് നിർമ്മാതാവാകുന്ന “ഭരതനാട്യം” ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി

ഒന്നും കാണാണ്ട് ഇതിന് ഇറങ്ങുകയില്ലല്ലോ…ശരിയാണ് ഒന്നും കാണാതെ, പ്രതീക്ഷയില്ലാതെ സൈജു കുറുപ്പ് എന്ന നടൻ പ്രൊഡ്യൂസർ ആകുമോ? സൈജു കുറുപ്പ് ആദ്യമായി നിർമ്മാണം ചെയ്യുന്ന ഭരതനാട്യം എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ഒരു ഫാമിലി ഡ്രാമയാണ് ചിത്രം. സൈജുവിനൊപ്പം നാളുകളായി പ്രേക്ഷകർ കാണാൻ ആഗ്രഹിക്കുന്ന പ്രകടനമായിരിക്കും സായ്കുമാറും കലാരഞ്ജിനിയും കാഴ്ചവയ്ക്കുന്നത് എന്ന ഉറപ്പ് ട്രെയിലർ നൽകുന്നുണ്ട്. നവാഗതനായ കൃഷ്ണദാസ് മുരളിയാണ് ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.

Also read:കൈരളി ന്യൂസ് പത്തനംതിട്ട റിപ്പോർട്ടർക്ക് നേരെ കൈയേറ്റ ശ്രമം; പ്രതിപക്ഷ നേതാവിന്റെ സാന്നിധ്യത്തിലായിരുന്നു സംഭവം

സൈജു കുറുപ്പിനെ കൂടാതെ സായ്കുമാർ, കലാരഞ്ജിനി, മണികണ്ഠൻ പട്ടാമ്പി, അഭിരാം രാധാകൃഷ്ണൻ , സ്വാതിദാസ് പ്രഭു( തല്ലുമാല ) നന്ദു പൊതുവാൾ, സോഹൻ സീനുലാൽ,ദിവ്യ എം നായർ,പാൽതൂ ജാൻവർ ഫെയിം ശ്രുതി സുരേഷ് തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. മലയാളത്തിന്റെ എക്കാലത്തെയും പ്രിയ നായികമാരിൽ ഒരാളായ കലാരഞ്ജിനിയുടെ ചെറിയൊരു ഇടവേളയ്ക്കു ശേഷമുള്ള മലയാള ചിത്രം കൂടിയാണിത്.

Also read:തദ്ദേശ സ്വയംഭരണ വകുപ്പില്‍ കാലോചിതമായ പരിഷ്‌കരണ നടപടികള്‍ സ്വീകരിക്കും: മന്ത്രി എം ബി രാജേഷ്

തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറിൽ ലിനി മറിയം ഡേവിഡ്, സൈജു ക്കുറുപ്പ് എൻ്റർടൈൻമെൻ്റിൻ്റെ ബാനറിൽ അനുപമ നമ്പ്യാർ എന്നിവർ ചേർന്ന് ഒരുക്കുന്ന “ഭരതനാട്യം ” എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ബബ്ലു അജു നിർവ്വഹിക്കുന്നു. മനു മഞ്ചിത്ത് എഴുതിയ വരികൾക്ക് സാമുവൽ എബി ഈണം പകരുന്നു. എഡിറ്റിംഗ്-ഷഫീഖ് വി ബി,എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ് -മയൂഖ കുറുപ്പ്, ശ്രീജിത്ത് മേനോൻ. പ്രൊഡക്ഷൻ കൺട്രോളർ- ജിതേഷ് അഞ്ചുമന, കലാസംവിധാനം – ബാബു പിള്ള, മേക്കപ്പ്-മനോജ് കിരൺ രാജ്, കോസ്റ്റ്യൂംസ് ഡിസൈൻ -സുജിത് മട്ടന്നൂർ, സ്റ്റിൽസ്- ജസ്റ്റിൻ ജയിംസ്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ- സാംസൺ സെബാസ്റ്റ്യൻ, അസോസിയേറ്റ് ഡയറക്ടർ- അരുൺ ലാൽ, അസിസ്റ്റന്റ് ഡയറക്ടർ- ആൽസിൻ ബെന്നി, കൃഷ്ണ മുരളി, വിഷ്ണു ആർ പ്രദീപ്,സൗണ്ട് ഡിസൈനർ-ധനുഷ് നായനാർ, സൗണ്ട് മിക്സിംഗ്-വിപിൻ നായർ. വിഎഫ്എക്സ്-ജോബിൻ ജോസഫ്, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്സ്- കല്ലാർ അനിൽ,ജോബി ജോൺ, പരസ്യക്കല- യെല്ലോ ടൂത്ത്സ്, പി ആർ ഒ-എ മഞ്ജു ഗോപിനാഥ്. ആഗസ്റ്റ് 23 ന് ചിത്രം തിയേറ്ററുകളിലെത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News