ട്രെയിന് മുന്നിൽ ചാടി യുവാവിന്റെ ആത്മഹത്യ; തലയുമായി ട്രെയിൻ ഓടിയത് 18 കിലോമീറ്റർ

തൃശൂർ വടക്കാഞ്ചേരിയിൽ ട്രെയിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്ത യുവാവിൻ്റെ തലയുമായി ട്രെയിൻ ഓടിയത് 18 കിലോമീറ്റർ ദൂരം. തെക്കുംകര പനങ്ങാട്ടുകര സ്വദേശി ശരത്ത് ആണ് രാജാറാണി – കൊച്ചുവേളി എക് പ്രസ് ട്രെയിനിനു മുന്നിൽ ചാടി മരിച്ചത്. കൊച്ചുവേളി – രാജ്യറാണി എക്സ്പ്രസ് ട്രെയിൻ തൃശൂർ റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോഴാണ് ട്രെയിനിൻ്റെ എൻഞ്ചിൻഗാർഡിന് മുകളിൽ യാത്രക്കാർ യുവാവിൻ്റെ തല കണ്ടെത്തിയത്. ഉടൻ തന്നെ റെയിൽവെ പൊലിസ് സ്ഥലത്തെത്തി തല സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

Also Read; ‘ചേച്ചി ധൈര്യം ആയിട്ട് കളിച്ചോ, സ്റ്റെപ്പ് ഒക്കെ ഞാൻ പറഞ്ഞ് തരാം’; ചേച്ചിയുടെ നൃത്തത്തിനൊപ്പം ചുവടുവെച്ച് കൊച്ചനുജത്തി

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വടക്കാഞ്ചേരിഎങ്കക്കാട് റെയിൽവെ ഗെയ്റ്റിന് സമീപം ബാക്കി ശരീര ഭാഗങ്ങൾ കണ്ടെത്തിയത്. തെക്കുംകര പനങ്ങാട്ടുകര സ്വദേശി 34 വയസ്സുള്ള ശരത്ത് ആണ് മരിച്ചതെന്ന് അന്വേഷണത്തിൽ സ്ഥിരീകരിച്ചു. യുവാവ് ട്രെയിന് മുന്നിൽ ചാടിയ വിവരം ലേക്കോ പൈലറ്റ് നേരത്തെ വടക്കാഞ്ചേരി സ്റ്റേഷനിൽ അറിയിച്ചിരുന്നു. എന്നാൽ തല ട്രെയിനിൽ കുടുങ്ങിയത് അറിഞ്ഞിരുന്നില്ല. പനങ്ങാട്ടുകര സെൻ്ററിൽ ഫാൻസി ഷോപ്പ് നടത്തുന്ന ശരത്ത് സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ആത്മഹത്യ ചെയ്തത് എന്നാണ് സൂചന. യുവാവ് എഴുതിയ ആത്മഹത്യാ കുറിപ്പ് പൊലിസ് കണ്ടെടുത്തു. വടക്കാഞ്ചേരി പൊലിസ് തുടർ നടപടികൾ സ്വീകരിച്ചു.

Also Read; 13 ഇന്ത്യൻ സിനിമകളെയും പിന്നിലാക്കി കണ്ണൂർ സ്‌ക്വാഡ്; യുകെയിലും അയര്‍ലന്‍ഡിലുമായി അവസാന വാരാന്ത്യത്തില്‍ നേടിയത് 66 ലക്ഷം രൂപ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News