‘ഷാഫി കൊണ്ടുപോയ ട്രോളി ബാഗ് കണ്ടെത്തണം’: ഇ എൻ സുരേഷ് ബാബു

e n suresh babu

പൊലീസിന് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാകാം പരിശോധന നടത്തിയത് എൻ സി പി ഐ എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു. കള്ളപ്പണത്തിൻ്റെ കാര്യത്തിൽ ഷാഫിക്കെന്തിനാണ് ബേജാറ് എന്നും അദ്ദേഹം ചോദിച്ചു. കോൺഗ്രസ് നേതാക്കൾക്ക് എന്തോ മറയ്ക്കാനുണ്ട് എന്നും കൂട്ടിച്ചേർത്തു. വ്യാജ ഐഡി കേസിലെ പ്രതി ഫെനി ഷാഫിയുടെ കൂടെ ഉണ്ടായിരുന്നോ എന്നും അവരുടെ കയ്യിൽ ട്രോളി ബാഗ് ഉണ്ടായിരുന്നോ എന്നും പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടു.

Also read:‘തെരഞ്ഞെടുപ്പ് സമയത്ത് പരിശോധന സാധാരണം; പരാതിയുള്ളവര്‍ നിയമപരമായി നീങ്ങട്ടെ…’: എകെ ബാലൻ

‘കൊണ്ട് പോയ പണം സേഫ് ആക്കിയതിന് ശേഷമാണ് ഹോട്ടലിലേക്ക് കോൺഗ്രസ് നേതാക്കൾ തിരിച്ചെത്തിയത്. പൊലീസിന് വീഴ്ച പറ്റിയിട്ടില്ല. സി സി ടി വി എത്രയും വേഗം പരിശോധിക്കണം. ബി.ജെ.പി കോൺഗ്രസ് ചേർന്ന് നടത്തിയ നാടകം. സമഗ്ര അന്വഷണം നടത്തണം. കൊണ്ടു പോയ നില ട്രോളി ബാഗ് കണ്ടെത്തണം’- ഇ എൻ സുരേഷ് ബാബു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News