‘വാളയാർ കേസിൽ ഇന്നല്ലെങ്കിൽ നാളെ സത്യം പുറത്ത് വരും’; മന്ത്രി എം ബി രാജേഷ്

വാളയാർ കേസിൽ ഇന്നല്ലെങ്കിൽ നാളെ സത്യം പുറത്ത് വരുമെന്ന് മന്ത്രി എം ബി രാജേഷ്. സംസ്ഥാന സർക്കാരിനും പൊലീസിനും എതിരെ പറഞ്ഞത് വ്യാജമായിരുന്നു എന്നും മന്ത്രി പറഞ്ഞു. വാളയാർ കേസിൽ എല്ലാം രാഷ്ട്രീയ ലക്ഷ്യം വച്ചാണെന്ന് മനസിലായല്ലോ എന്നും മന്ത്രി ചോദിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.

Also read: ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപം; ബോബി ചെമ്മണ്ണൂര്‍ ജാമ്യം തേടി വീണ്ടും കോടതിയെ സമീപിക്കും

അതേസമയം, കേരള പൊലീസാണ്‌ നല്ലനിലയിൽ അന്വേഷണം നടത്തിയതെന്ന്‌ ഇപ്പോൾ തോന്നുന്നുവെന്ന്‌ വാളയാർ പെൺകുട്ടികളുടെ അമ്മ. കേസിൽ സംസ്ഥാന സർക്കാരിനെതിരെയുള്ള നീക്കങ്ങളാണ് ഇതോടെ പൊളിഞ്ഞത്. പീഡന കേസിൽ ഇരകളായ പെൺകുട്ടികളുടെ മരണത്തെ മാതാപിതാക്കളെ ഉപയോഗിച്ച് സർക്കാരിനെ കടന്നാക്രമിക്കാൻ ആയിരുന്നു ഇടതുപക്ഷ വിരുദ്ധ നീക്കം നീക്കം. പൊലീസിന്റെ കൃത്യമായ അന്വേഷണത്തെ അട്ടിമറിക്കാൻ കോൺഗ്രസും ബിജെപിയും സിബിഐയെ കൂട്ടുപിടിച്ചിരുന്നു.

സംസ്ഥാന സർക്കാരിനെതിരെയും പൊലീസിനെതിരെയും പ്രതിപക്ഷവും ബിജെപിയും മാധ്യമങ്ങളും സ്വീകരിച്ച നിലപാടുകൾക്കാണ് തിരിച്ചടിയായിരിക്കുന്നത്. വാളയാറിൽ പ്രായപൂർത്തയാകാത്ത സഹോദരിമാർ വ്യത്യസ്‌ത ദിവസങ്ങളിൽ വീട്ടനുള്ളിൽ തൂങ്ങിമരിച്ച സംഭവത്തിൽ മാതാപിതാക്കൾ കൂടി പ്രതികളായതോടെ കേരള പൊലീസ്‌ കണ്ടെത്തിയത്‌ സിബിഐയും ശരിവച്ചു. പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ടത്‌ മാതാപിതാക്കൾക്ക്‌ അറിയാമെന്ന കണ്ടെത്തലിൽ ഇവരെ സാക്ഷിപ്പട്ടികയിലാണ്‌ പൊലീസ്‌ ഉൾപ്പെടുത്തിയത്‌. എന്നാൽ സിബിഐ മാതാപിതാക്കളെ പ്രതി ചേർത്തിരിക്കുകയാണ്.

Also read: ചെറിയ വീടുകൾക്ക് വൈദ്യുതി കണക്ഷൻ ലഭിക്കാൻ ഉടമസ്ഥാവകാശ രേഖ വേണ്ടതില്ല

എന്തു തെളിവിന്റെ അടിസ്ഥാനത്തിലാണ് പ്രതികളക്കിയതെന്ന് അറിയില്ലെന്ന് പെൺകുട്ടികളുടെ അച്ഛൻ പറഞ്ഞു. പെൺകുട്ടികളുടെ മരണത്തെ സർക്കാരിനേയും സിപിഐഎമ്മിനേയും കടന്നാക്രമിക്കാനുള്ള ഉപകരണമാക്കുകയായിരുന്നു ഇടതുപക്ഷ വിരുദ്ധർ. 2017 ലാണ് 13 ഉം 9 ഉം വയസ്സുള്ള പെൺകുട്ടികളെ ദുരൂഹ സാഹചര്യത്തിൽ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുന്നത്. പോസ്‌റ്റ്‌ മോർട്ടം റിപ്പോർട്ടിൽ ഇവർ ലൈംഗീകമായി പീഡിപ്പിക്കപ്പെട്ടതായി കണ്ടതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News