‘എല്ലാവർക്കും ആരോഗ്യം’; കായിക വകുപ്പിന്റെ പന്ത്രണ്ടാമത്തെ ഫിറ്റ്നസ് സെന്ർ ഉദ്ഘാടനം ചെയ്തു

എല്ലാവർക്കും ആരോഗ്യം എന്ന കാഴ്ചപ്പാടോടെ സംസ്ഥാനത്തെ കായിക വകുപ്പിന്റെ കീഴിൽ ആരംഭിച്ച ഫിറ്റ്നസ് സെന്ർ മലപ്പുറം കോട്ടപ്പടിയിൽ മന്ത്രി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു.സംസ്ഥാനത്ത്പ ആരംഭിച്ച പന്ത്രണ്ടാമത്തെ സെന്റർ ആണ് കായിക മന്ത്രി അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തത്.

ALSO READ:സംസ്ഥാനത്ത് ഇന്ന് മുതൽ തുലാവർഷം സജീവമാകും ; മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്

മലപ്പുറം ജില്ലയിൽ കായികവകുപ്പ് തുടങ്ങുന്ന ആദ്യത്തെ സെന്റർ കൂടിയാണിത്. കായികതാരങ്ങൾക്കും പൊതുജനങ്ങൾക്കും ഈ സംവിധാനം പ്രയോജനപ്പെടുത്താനാകും. വിദഗ്ധരായ ട്രെയിനർമാരുടെ സേവനവും ഇവിടെങ്ങളിൽ ലഭിക്കും. സ്ത്രീകൾക്ക് പരിശീലനത്തിന് പ്രത്യേക സൗകര്യമുണ്ടാകും.മന്ത്രി അബ്ദു റഹിമാൻ തന്നെ ഇക്കാര്യം ഫേസ്ബുക്കിൽ കുറിച്ചു.

ALSO READ:സുന്ദരിയാകാൻ പ്ലാസ്റ്റിക് സർജറി ചെയ്ത നടിക്ക് മരണം

മന്ത്രി അബ്ദുറഹിമാന്റെ ഫേസ്ബുക് പോസ്റ്റ്

മലപ്പുറം കോട്ടപ്പടിയിൽ കായിക വകുപ്പിന്റെ ഫിറ്റ്നസ് സെന്റർ ഉദ്ഘാടനം ചെയ്തു. അത്യാധുനിക ഉപകരണങ്ങളുമായി ഒരു കോടിയോളം രൂപയുടെ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. എല്ലാവർക്കും ആരോഗ്യം എന്ന കാഴ്ചപ്പാടോടെയാണ് സംസ്ഥാനത്തെങ്ങും ഫിറ്റ്നസ് സെന്ററുകൾ സ്ഥാപിക്കുന്നത്. ഇതിൽ പന്ത്രണ്ടാമത്തെ സെന്ററാണിത്. മലപ്പുറം ജില്ലയിൽ ഒരുക്കുന്ന ആദ്യത്തേതും. കായികതാരങ്ങൾക്കും പൊതുജനങ്ങൾക്കും ഈ സംവിധാനം പ്രയോജനപ്പെടുത്താനാകും. വിദഗ്ധരായ ട്രെയിനർമാരുടെ സേവനം ലഭിക്കും. സ്ത്രീകൾക്ക് പരിശീലനത്തിന് പ്രത്യേക സൗകര്യമുണ്ടാകും. വിവിധ ജില്ലകളിലായി 4 ഫിറ്റ്നസ്‌ സെന്റർ ഈ മാസം ഉദ്ഘാടന സജ്ജമാകും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News