തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കുമോയെന്നുള്ള ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാതെ ഒഴിഞ്ഞുമാറി കേന്ദ്ര നിയമ മന്ത്രി. ഇന്ന് രാജ്യസഭയില്‍ ചോദ്യോത്തരവേളയില്‍ ഡോ. ജോണ്‍ ബ്രിട്ടാസ് എംപി ഇത് സംബന്ധിച്ച് ഉന്നയിച്ച ഉപചോദ്യത്തിനാണ് വ്യക്തമായ മറുപടി നല്‍കാതെ കേന്ദ്ര നിയമ മന്ത്രിയുടെ സ്വതന്ത്ര ചുമതലയുള്ള സഹമന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ ഒഴിഞ്ഞുമാറിയത്.
ALSO READ:നാളെ മുതല്‍ 40 ടീമുകള്‍ ആറ് സെക്ടറുകളായി തിരിഞ്ഞ് തെരച്ചില്‍ നടത്തും
തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കുന്നത് സംബന്ധിച്ച് കേരള ഹൈക്കോടതിയുടെയും മുഖ്യമന്ത്രിയുടെയും ഗവര്‍ണറുടെയും മറ്റും അഭിപ്രായങ്ങള്‍ ലഭിച്ചശേഷം സുപ്രീം കോടതിയുടെയും അഭിപ്രായം ആരാഞ്ഞ ശേഷം മാത്രമേ ഇത് സംബന്ധിച്ച എന്തെങ്കിലും തീരുമാനമെടുക്കാന്‍ കഴിയൂ എന്ന രീതിയിലുള്ള ഒരു ഒഴുക്കന്‍ മറുപടിയാണ് മന്ത്രി രാജ്യസഭയില്‍ നല്‍കിയത്. എന്നാല്‍ കേരള നിയമസഭ രണ്ട് തവണ തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസ്സാക്കിയിരുന്നെന്നും അയല്‍ സംസ്ഥാനങ്ങളായ തമിഴ്‌നാട്ടിലും കര്‍ണാടകയിലും ഒന്നിലധികം ഹൈക്കോടതി ബെഞ്ചുകളുണ്ടെന്നും ജോണ്‍ബ്രിട്ടാസ് എംപി ചോദ്യം അവതരിപ്പിക്കുന്ന സമയത്തു തന്നെ വ്യക്തമാക്കിയിരുന്നു.
ALSO READ:മുണ്ടക്കൈയിലെ രക്ഷാദൗത്യം ഇനി 6 സോണുകള്‍ കേന്ദ്രീകരിച്ച്; മന്ത്രി കെ. രാജന്‍
എന്നാല്‍ യാതൊരു ഉറപ്പുകളും നല്‍കാന്‍ തയാറാവാതെയായിരുന്നു കേന്ദ്ര മന്ത്രി മറുപടി നല്‍കിയത്. തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഒരു സ്വകാര്യ ബില്ല് 2022 -ല്‍ ഡോ. ജോണ്‍ ബ്രിട്ടാസ് രാജ്യസഭയില്‍ അവതരിപ്പിച്ചിട്ടുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here