കെ-റെയിൽ ഡിപിആർ പുതുക്കി സമർപ്പിക്കണം; കെആർഡിസിഎൽ-ന് നിർദ്ദേശം നൽകിയെന്ന് കേന്ദ്ര റെയിൽ മന്ത്രാലയം

aswini vaishnav

കെ-റെയിൽ ഡിപിആർ പുതുക്കി സമർപ്പിക്കാൻ കെആർഡിസിഎൽ-ന് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്ര റെയിൽ മന്ത്രാലയം. ഡോ. ജോൺ ബ്രിട്ടാസ് എംപി രാജ്യസഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര റെയിൽ മന്ത്രി അശ്വിനി വൈഷ്ണവ് നൽകിയ മറുപടിയിലാണ് ഇക്കാര്യം അറിയിച്ചത്. കെആർഡിസിഎൽ സിൽവർലൈൻ പദ്ധതിയുടെ വിശദമായ പ്രോജക്ട് റിപ്പോർട്ട് (ഡിപിആർ) നേരത്തെ തന്നെ ദക്ഷിണ റെയിൽവേക്ക് സമർപ്പിച്ചിരുന്നു.

എന്നാൽ ഏറ്റവും പുതിയ സാങ്കേതിക മാനദണ്ഡങ്ങൾക്കനുസൃതമായി അവ പരിഹരിച്ച് പുതുക്കിയ ഡിപിആർ സമർപ്പിക്കുവാൻ ദക്ഷിണ റെയിൽവേ കെആർഡിസിഎൽ-ന് നിർദേശം നൽകിയിട്ടുള്ളതായും ജോൺ ബ്രിട്ടാസിന്റെ ചോദ്യത്തിന് റെയിൽവേ മന്ത്രാലയം നല്കിയ മറുപടിയിൽ പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News