14 ഇറാഖി ബാങ്കുകളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക

14 ഇറാഖി ബാങ്കുകളെ കരിമ്പട്ടികയില്‍ ഉള്‍പ്പെടുത്തി അമേരിക്ക. അഴിമതിയും ഇറാഖിലേക്കുള്ള ഡോളര്‍ കടത്തും തടയുന്നതിനായാണ് നിരോധനം. യു.എസ് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റും ന്യൂയോര്‍ക്ക് ഫെഡറല്‍ റിസര്‍വ് ബാങ്കും ബുധനാഴ്ചയാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

കള്ളപ്പണം വെളുപ്പിക്കലും വ്യാജ ഇടപാടുകളും നടത്തുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇറാഖിലെ വ്യാജ യു.എസ് ഡോളര്‍ ഇടപാടുകള്‍ തടയുന്നതിന്റെ ഭാഗമായാണ് വാഷിങ്ടണിന്റെ നിരോധനം.

Also Read: കൊവിഡിന് ശേഷം ഉലകം ചുറ്റാൻ മോദി ചെലവിട്ടത് 30 കോടി രൂപ

ഇറാഖിലെ പ്രതിദിന കറന്‍സി ലേലത്തില്‍ ഡോളറുകള്‍ വാങ്ങാന്‍ ഉപയോഗിക്കുന്ന വിദേശ പണത്തിന്റെ ഉറവിടത്തെ കുറിച്ചുള്ള പരിശോധനകള്‍ യു.എസ് ഫെഡറല്‍ റിസര്‍വ് കര്‍ശനമാക്കിയിട്ടുണ്ട്. യു.എസ് ഡോളര്‍ ഇറാഖിലെ രണ്ടാമത്തെ കറന്‍സിയാണ്. ന്യൂയോര്‍ക്ക് ഫെഡറല്‍ റിസര്‍വ് ബാങ്കിലാണ് സര്‍ക്കാര്‍ ഇവ സൂക്ഷിക്കുന്നത്.

ഇവ ദിനാറുകളായി മാറ്റുന്നതിന് ഫെഡറില്‍ ബാങ്കില്‍ നിന്നും ഇറാഖ് സെന്റര്‍ ബാങ്ക് ഡോളറുകള്‍ക്ക് അപേക്ഷ നല്‍കുന്നു. ഇവയാണ് പിന്നീട് സ്വകാര്യ ബാങ്കുകള്‍ക്കും കറന്‍സി എക്‌സ്‌ചേഞ്ച് പോലെയുള്ള ധനകാര്യസ്ഥാപനങ്ങള്‍ക്കും പ്രതിദിന ഡോളര്‍ ലേലത്തിലൂടെ വില്‍ക്കുന്നത്.

Also Read: വിനായകൻ ചെയ്‌തതിന്‌ ഞാൻ മാപ്പ് ചോദിക്കുന്നു, പരേതന്റെ ആത്മശാന്തിക്കായി പ്രാർഥിക്കുന്നു: നിരഞ്ജന അനൂപ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News