ഹെൻ്റി കിസ്സിഞ്ചറുമായി ചർച്ച നടത്തിയ ചൈനീസ് നിലപാടിൽ പരിഭവം പ്രകടിപ്പിച്ച് അമേരിക്ക

ഹെൻ്റി കിസ്സിഞ്ചറുമായി ചർച്ച നടത്തിയ ചൈനീസ് നിലപാടിൽ പരിഭവം പ്രകടിപ്പിച്ച് അമേരിക്ക. നിലവിലെ അമേരിക്കൻ ഉന്നത ഉദ്യോഗസ്ഥർക്ക് നൽകാത്ത പ്രാധാന്യം സാധാരണ പൗരന് നൽകുന്നുവെന്നാണ് വൈറ്റ്ഹൗസ് വേവലാതി.

ശീതസമരകാലത്ത് സോവിയറ്റ് യൂണിയനും ചൈനയുമായി സമവായം സൃഷ്ടിച്ചെടുക്കാനുള്ള സാമ്രാജ്യത്വ ദൂതനായിരുന്നു ഹെൻറി കിസ്സിഞ്ചർ. വിയറ്റ്നാം യുദ്ധം അവസാനിപ്പിച്ചതെന്ന പേരിൽ സാമ്രാജ്യത്വം നൊബേൽ സമ്മാനം നൽകി ഉയർത്തിപ്പിടിച്ച മനുഷ്യൻ. 70കളിൽ അമേരിക്കൻ വിദേശകാര്യ നയത്തിൻ്റെ നടത്തിപ്പുകാരനായിരുന്ന അതേ കിസ്സിഞ്ചറുടെ ചൈനീസ് സന്ദർശനത്തിൽ വലിയ പിരിമുറുക്കത്തിലാണ് അമേരിക്കൻ ഭരണകൂടം. മുൻ സ്റ്റേറ്റ് സെക്രട്ടറിയും നാഷണൽ സെക്യൂരിറ്റി അഡ്വൈസറുമായിരുന്ന വ്യക്തിക്ക് ഇപ്പോൾ ചുമതലയിലുള്ള ഉദ്യോഗസ്ഥരേക്കാൾ പ്രാധാന്യം നൽകുകയാണ് ചൈനയെന്നാണ് അമേരിക്കൻ വേവലാതി. കിസിഞ്ചർ ചൈനീസ് സന്ദർശിക്കുമെന്ന കാര്യം അറിഞ്ഞതായി വൈറ്റ്ഹൗസ് വ്യക്തമാക്കുന്നുണ്ടെങ്കിലും ഈ നൂറ് വയസ്സുള്ള മനുഷ്യൻ ചൈനീസ് നേതാക്കളുമായി ചർച്ച നടത്തിയതാണ് സാമ്രാജ്യത്വത്തെ പ്രകോപിപ്പിക്കുന്ന കാര്യം.

Also Read: മികച്ച ബാലതാരത്തിനുള്ള അവാർഡ് കിട്ടിയതറിയാതെ സ്‌കൂൾ വിട്ട് വരുന്ന തന്മയയുടെ വീഡിയോ വൈറൽ

ചൈനീസ് നയതന്ത്രജ്ഞനും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ പോളിറ്റ് ബ്യുറോ അംഗവുമായ വാങ് യി, ചൈനയുടെ പ്രതിരോധമന്ത്രി ജനറൽ ലി ഷാങ്ഫു എന്നിവരെയാണ് കിസ്സിഞ്ചർ സന്ദർശിച്ചത്. ഇപ്പോഴത്തെ അമേരിക്കൻ ആരോപണം നേരത്തെ അമേരിക്കൻ പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ നടത്തിയ ചൈനീസ് സന്ദർശനവുമായി ബന്ധപ്പെട്ടതാണ്. അന്ന് അമേരിക്ക മോഹിച്ച ഓസ്റ്റിൻ- ലി കൂടിക്കാഴ്ചക്ക് അനുമതി നിഷേധിച്ച ചൈനയ്ക്ക് അതിന് വ്യക്തമായ കാരണവുമുണ്ടായിരുന്നു. റഷ്യൻ ആയുധനിർമ്മാണകമ്പനിയുമായി വ്യാപാര ചർച്ചകൾ നടത്തിയെന്ന പേരിൽ ലി ഷാങ്ഫുവിന് നേരെ 2018ൽ ചുമത്തപ്പെട്ട ഉപരോധം പിൻവലിക്കാതെ ആയിരുന്നു അമേരിക്ക ചർച്ചയ്ക്ക് അവസരം തേടിയത്. ചൈനയുമായി അകൽച്ച പാടില്ലെന്ന യൂറോപ്പ്യൻ സമ്മർദ്ദത്തിന് വഴങ്ങി പുതിയ പരിഭവം അമേരിക്ക അധികകാലം നീട്ടിക്കൊണ്ടുപോകാൻ സാധ്യതയില്ല. സെപ്റ്റംബറിൽ ദില്ലിയിലെ ജി20 യോഗത്തിലോ നവംബറിൽ സാൻഫ്രാൻസിസ്കോയിലെ ഏഷ്യാ പസഫിക് എക്കണോമിക് കോർപ്പറേഷൻ യോഗത്തിൽ വച്ചോ ചൈനീസ് പ്രസിഡണ്ട് ഷിജിൻ പിംഗിനെ കാണാൻ കാത്തിരിക്കുകയാണ് ജോ ബൈഡൻ.

Also Read: മുംബൈയില്‍ മൂന്നാം ദിവസവും കനത്ത മഴ തുടരുന്നു; റായ്ഗഡില്‍ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 22 ആയി ഉയര്‍ന്നു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News