ജാതിവെറിയുടെ അയിത്ത മതിൽ പൊളിച്ചുനീക്കി ; സിപിഐ എമ്മിന്റെയും അയിത്തോച്ചാടന മുന്നണിയു‌ടെയും
പ്രതിഷേധമാണ് ഫലം കണ്ടത്

തമിഴ്നാട്ടിലെ ശിവകാശിയിൽ വിരുദന​ഗറിലെ ജാതി മതിൽ പൊളിച്ചു നീക്കി. സിപിഐ എമ്മിന്റെയും തമിഴ്നാട് അയിത്തോച്ചാടന മുന്നണി(ടിഎന്‍യുഇഎഫ്)യുടെയും പ്രതിഷേധത്തെ തുടർന്നാണ് ജാതി മതിൽ പൊളിച്ചുനീക്കിയത് .വിരുദന​ഗര്‍ ശിവകാശി ബ്ലോക്കിലെ വിശ്വനാഥം പഞ്ചായത്തിൽ പട്ടികജാതിക്കാരുടെ ശ്മശാനം മറയ്ക്കാൻ കെട്ടിയ നൂറ് അടി ഉയരമുള്ള മതിലാണ് പൊളിച്ചത്.

ALSO READ : ഇഎസ്‌ഐ ആശുപത്രികളിലെ ബില്ലിങ്‌ വെബ്‌സൈറ്റ്‌ രാജ്യവ്യാപകമായി തകരാറിലായിട്ട്‌ ആറ്‌ ദിവസം

പുറമ്പോക്ക് കൈയേറികൊണ്ട് റിയൽ എസ്റ്റേറ്റ് കമ്പനി ആണ് ജാതി മതിൽ കെട്ടിയത്. സമീപത്തെ ഹൗസിങ് പ്ലോട്ടിൽ നിന്ന് വേര്‍തിരിക്കാനാണ് കമ്പനി അയിത്ത മതിൽ കെട്ടിയത്. തുടർന്നാണ് ഇതിനെതിരെ സിപിഐ എമ്മും അയിത്തോച്ചാടന മുന്നണിയും പ്രതിഷേധവുമായി രംഗത്തെത്തിയത്. തുടര്‍ന്ന് റിയൽ എസ്റ്റേറ്റ് കമ്പനി അയിത്ത മതിൽ പൊളിക്കാൻ തയാറാകുകയായിരുന്നു. നേരത്തെ ഈറോഡിൽ സ്ഥാപിച്ച ജാതി മതിൽ കഴിഞ്ഞവര്‍ഷം സിപിഐ എം നേതൃത്വത്തിൽ പൊളിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News