നീറ്റ് പരീക്ഷയുടെ പുതുക്കിയ ഫലങ്ങള്‍ പ്രസിദ്ധീകരിച്ചു. സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് പുതുക്കിയ മാര്‍ക്കുകള്‍ പ്രസിദ്ധീകരിച്ചത്. കണ്ണൂർ പള്ളിക്കുന്ന് സ്വദേശി ശ്രീനന്ദ് ശർമിലിനാണ് ഒന്നാം റാങ്ക്. പുതുക്കിയ മാര്‍ക്കുകള്‍ പ്രസിദ്ധീകരിച്ചതോടെ മെഡിക്കല്‍ കൗണ്‍സിലിംഗ് നടപടികള്‍ ഊര്‍ജ്ജിതമാക്കും.
Also read:ബേസിൽ ജോസഫ് – ജീത്തു ജോസഫ് ടീമിന്റെ നുണക്കുഴിയിലെ ആദ്യ ഗാനം ‘ഹല്ലേലൂയ’ പുറത്തിറങ്ങി
ഫിസിക്സ് പരീക്ഷയിലെ 19മത്തെ ചോദ്യത്തിന് രണ്ട് ഉത്തരം സാധ്യമാകുമെന്ന് എന്‍ടിഎ അറിയിച്ചതിന് പിന്നാലെ സുപ്രീംകോടതി ദില്ലി ഐഐടി ഡയറക്ടറെ ചുമതലപ്പെടുത്തി പരിശോധിച്ചിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒറ്റയുത്തരം നല്‍കിയതോടെ മാര്‍ക്കുകള്‍ പുതുക്കി പ്രസിദ്ധീകരിക്കുകയായിരുന്നു. ഇതോടെ ടോപ് സ്‌കോര്‍ നേടിയ വിദ്യാര്‍ത്ഥികളുടെ എണ്ണം 61ൽ നിന്ന് 17 ആയി കുറഞ്ഞു. 44 പേര്‍ക്കാണ് ഒന്നാം റാങ്ക് നഷ്ടമായത്. കേരളത്തിൽ നാലു പേർക്കുണ്ടായിരുന്ന ഒന്നാം റാങ്ക് ഒന്നായി ചുരുങ്ങുകയും ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here