നീറ്റിൽ പുനഃപരീക്ഷ വേണ്ടെന്ന് സുപ്രീം കോടതി; കഴിഞ്ഞ പരീക്ഷയുടെ പുതുക്കിയ ഫലങ്ങള്‍ രണ്ട് ദിവസത്തിനുളളില്‍ പ്രഖ്യാപിച്ചേക്കും

നീറ്റ് പരീക്ഷയുടെ പുതുക്കിയ ഫലങ്ങള്‍ രണ്ട് ദിവസത്തിനുളളില്‍ പ്രഖ്യാപിച്ചേക്കും. സുപ്രീംകോടതി ഇടപെടലില്‍ ചോദ്യത്തിലെ പിഴവ് അടക്കം ചൂണ്ടിക്കാട്ടി തിരുത്തിയതിന് പിന്നാലെയാണ് പുതിയ മാര്‍ക്കുകള്‍ പ്രസിദ്ധീകരിക്കുക. അതേസമയം പുനഃപരീക്ഷ വേണ്ടെന്ന സുപ്രീംകോടതി ഉത്തരവിന്റെ പശ്ചാത്തലത്തില്‍ നീറ്റ് കൗണ്‍സലിംഗ് നടപടികള്‍ ഇന്നാരംഭിക്കും.

Also Read; മഹാരാഷ്ട്രയിൽ റെഡ് അലർട്ട്; കനത്ത മഴയിൽ മുങ്ങി മുംബൈ

നീറ്റ് പരീക്ഷയിലെ 19മത്തെ ചോദ്യത്തിന് രണ്ട് ഉത്തരം സാധ്യമാകുമെന്ന് എന്‍ടിഎ അറിയിച്ചതിന് പിന്നാലെ സുപ്രീംകോടതി ദില്ലി ഐഐടി ഡയറക്ടറെ ചുമതലപ്പെടുത്തി പരിശോധിച്ചിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഒറ്റയുത്തരം എന്ന നിലയില്‍ സുപ്രീംകോടതി തിരുത്തിയതോടെ മാര്‍ക്കുകള്‍ പുതുക്കി പ്രസിദ്ധീകരിക്കാനൊരുങ്ങുകയാണ് എന്‍ടിഎ. രണ്ട് ദിവസത്തിനുളളില്‍ പുതിയ മാര്‍ക്കുകള്‍ വെബ്‌സൈറ്റിലൂടെ പ്രസിദ്ധീകരിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാനും അറിയിച്ചു.

നീറ്റ് പരീക്ഷാ നടത്തിപ്പില്‍ വലിയ വീഴ്ചയുണ്ടായിയെന്ന വിലയിരുത്തലാണ് സുപ്രീംകോടതി നടത്തിയത്. ചോദ്യ പേപ്പര്‍ ചോര്‍ന്നുവെന്ന് സ്ഥിരീകരിച്ചെങ്കിലും 24 ലക്ഷം കുട്ടികള്‍ എഴുതുന്ന പരീക്ഷ വീണ്ടും നടത്തുന്നതിലെ പ്രായോഗികത ചൂണ്ടിക്കാട്ടി പുനഃപരീക്ഷ വേണ്ടെന്ന നിലപാട് സ്വീകരിക്കുകയായിരുന്നു. ഇതോടെ നീറ്റ് കൗണ്‍സലിംഗ് നടപടികള്‍ ഊര്‍ജ്ജിതമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. നേരത്തേ തന്നെ വെബ്‌സൈറ്റ് വഴി പ്രവേശന സീറ്റുകളുടെ ഒഴിവുകള്‍ രേഖപ്പെടുത്താന്‍ മെഡിക്കല്‍ കോളേജുകളോട് മെഡിക്കല്‍ കൗണ്‍സലിംഗ് കമ്മിറ്റി നിര്‍ദേശം നല്‍കിയിരുന്നു.

Also Read; നിങ്ങളെ പ്രമേഹം വല്ലാതെ ബുദ്ധിമുട്ടിക്കുന്നുണ്ടോ ? എങ്കില്‍ ഇതൊന്ന് പരീക്ഷിച്ച് നോക്കൂ

വിവിധ കേന്ദ്ര സര്‍വ്വകലാശാലകള്‍, സര്‍ക്കാര്‍ കോളേജുകള്‍, ഡീംഡ് സര്‍വ്വകലാശാലകള്‍ എന്നിവിടങ്ങളിലെ 15 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റുകളും പൂനെയിലെ ഇഎസ്ഐസി മെഡിക്കല്‍ കോളേജുകളിലെയും ആംഡ് ഫോഴ്‌സ് മെഡിക്കല്‍ കോളേജുകള്‍ക്ക് അനുവദിച്ചിരിക്കുന്ന സീറ്റുകളും നീറ്റ് യുജി കൗണ്‍സിലിംഗില്‍ ഉള്‍പ്പെടും. 20 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികളാണ് ഇത്തവണ നീറ്റ് പരീക്ഷ എഴുതി കാത്തിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News