കുർബാന തർക്കത്തിൽ നേരിട്ട് ഇടപെട്ട് വത്തിക്കാൻ

ഏകീകൃത കുർബാനയെച്ചൊല്ലി എറണാകുളം -അങ്കമാലി അതിരൂപതയിൽ നിലനിൽക്കുന്ന തർക്കത്തിൽ വീണ്ടും വത്തിക്കാൻ്റെ ഇടപെടൽ. വിശ്വസികളും ഒരു കൂട്ടം വൈദികരും രണ്ടു തട്ടിൽ നിലനിൽക്കവേ ഉടലെടുത്ത പ്രശ്നങ്ങൾ വത്തിക്കാൻ നിരിക്ഷിച്ചു വരുകയായിരുന്നു. ഈ സാഹചര്യത്തിലാണ് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി കർദിനാൾ ‘ലിയോ പോൾ ജെറലി, കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരിയുമായി നേരിട്ടു കൂടിക്കാഴ്ച നടത്തിയത്. നെടുമ്പാശേരി വിമാനത്താവളത്തിനുള്ളിൽ വച്ചായിരുന്നു കൂടികാഴ്ച. കൂടിക്കാഴ്ച്ചയ്ക്കുശേഷം മറ്റൊരു വിമാനത്തിൽ വത്തിക്കാൻ പ്രതിനിധി ഉടൻ മടങ്ങുകയും ചെയ്തു.

Also Read; കൊച്ചിയിലെ കുഞ്ഞിന്റെ കൊലപാതകക്കേസ് ; അമ്മയേയും സുഹൃത്തിനേയും കോടതിയിൽ ഹാജരാക്കും

വത്തിക്കാൻ നിർദ്ദേശങ്ങളടങ്ങിയ രണ്ട് കത്തുകൾ മാർ ജോർജ് ആലഞ്ചേരിയ്ക്ക്, വത്തിക്കാൻ പ്രതിനിധി കൈമാറിയിട്ടുണ്ട്. എറണാകുളം അങ്കമാലി അതിരൂപതയിൽ മാറ്റത്തിന് നിർദേശം നൽകുന്ന വിവരങ്ങൾ കത്തിൽരേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് സൂചന. ഒപ്പം മാർ ആൻഡ്രൂസ് താഴത്തിനെ ചുമതലയിൽ നിന്ന് മാറ്റി പുതിയ അഡ്മിനിസ്ട്രേറ്റർ നിയമിക്കാനുള്ള തീരുമാനവും കൈമാറിയ കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടന്നാണ് വിവരം. ഫാദർ ജിമ്മി പൂച്ചക്കാട്ടിൽ, ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര, ബിഷപ്പ് ജോസ് പുത്തൻ വീട്ടിൽ എന്നിവരുടെ പേരുകളാണ് അഡ്മിമിനിസ്ട്രേറ്റർ പട്ടികയുടെ പരിഗണനയിലുള്ളത്.

Also Read; യൂത്ത് കോൺഗ്രസ് നേതാവ് നിർമ്മിച്ച വ്യാജ നിയമന ഉത്തരവിന്റെ പകർപ്പ് കൈരളി ന്യൂസിന്

വത്തിക്കാൻ പ്രതിനിധിയുടെ കത്ത് സിനഡ് ചർച്ച ചെയ്യും. ഇക്കാര്യത്തിൽ തീരുമാനം ഉടൻ ഉണ്ടായേക്കും. എറണാകുളം അങ്കമാലി അതിരൂപത ചുമതലയിൽ നിന്ന് കർദ്ദിനാർ മാർ ജോർജ് ആലഞ്ചേരിയും ഉടൻ മാറിയേക്കും. ജനുവരിയിൽ കാക്കനാട് മൗണ്ട് സെൻ്റ് തോമസിൽ ചേരുന്ന സിനഡ് യോഗത്തിൽ ഈ ആവശ്യം ഉയർന്നേക്കും. അതേസമയം,എറണാകുളം അങ്കമാലി അതിരൂപതയിലെ വിമത സമ്മേളനത്തെ തള്ളി സഭാ നേതൃത്വം രoഗത്തെത്തി. സീറോ മലബാർ ഹയരാർക്കി സ്ഥാപിച്ചതിന്റെ ശതാബ്ദി ആഘോഷം ഈ മാസം 21ന് നടത്താൻ ആഹ്വാനം നൽകി മാർ ആൻഡ്രൂസ് താഴത്ത് സർക്കുലർ പുറത്തിറക്കി. ഈ മാസം പത്തിന് വിമത വിഭാഗം ശതാബ്ദി ആഘോഷം നടത്താനിരിക്കുന്ന പശ്ചാത്തലത്തിലാണ് സഭയുടെ പുതിയ നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News