കൃത്യസമയത്ത് വാഹനം എത്താത്തതിനെ തുടര്‍ന്ന് രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഊബറിനെതിരെ പരാതി നല്‍കിയ ദില്ലി നിവാസിക്ക് 54,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ച് ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍. വാഹനം ബുക്ക് ചെയ്ത സമയത്ത് എത്താത്തതിനാല്‍ പരാതിക്കാരന് വിമാനം നഷ്ടമായിരുന്നു.
ഇതേ തുടര്‍ന്നാണ് സേവനത്തിലെ പോരായ്മയും പരാതിക്കാരനുണ്ടായ അസൗകര്യവും മാനസിക ക്ലേശവും പരിഗണിച്ചാണ് ദില്ലി സംസ്ഥാന തര്‍ക്ക പരിഹാര കമ്മീഷന്‍ നഷ്ടപരിഹാരം വിധിച്ചത്.
2022 നവംബറില്‍ ഇന്‍ഡോറിലേക്കുള്ള വിമാനത്തിനായി ദില്ലി എയര്‍പോര്‍ട്ടിലെത്താന്‍ പുലര്‍ച്ചെ 3.15 നാണ് പരാതിക്കാരനായ ഉപേന്ദ്രസിങ് ഊബര്‍ ക്യാബ് ബുക്ക് ചെയ്തത്. എന്നാല്‍, ബുക്കിങ് നടന്നിട്ടും ഊബര്‍ പറഞ്ഞ സമയത്ത് എത്തിയില്ല. തുടര്‍ന്ന് കമ്പനിയെ ബന്ധപ്പെടാന്‍ ശ്രമിച്ച ഉപേന്ദ്രസിങിന് കമ്പനിയില്‍ നിന്നും മറുപടിയും ലഭിച്ചില്ലത്രെ.
തുടര്‍ന്ന് ഉപേന്ദ്രസിങും ഭാര്യയും ചേര്‍ന്ന് ഒരു പ്രാദേശിക ടാക്‌സി വാടകയ്‌ക്കെടുത്താണ് വിമാനത്താവളത്തില്‍ പുലര്‍ച്ചെ 5.15ന് എത്തിയത്. സമയം വൈകിയതിനാല്‍ ദമ്പതികള്‍ക്ക് ഫ്‌ളൈറ്റും നഷ്ടപ്പെട്ടിരുന്നു. ഇതോടെ മുന്‍കൂട്ടി ബുക്ക് ചെയ്തിരുന്ന അവരുടെ മടക്ക യാത്രയെയടക്കം ഈ അസൗകര്യം ദോഷകരമായി ബാധിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here