വീണ്ടും ഇരുട്ടടി; വിഴിഞ്ഞം വിജിഎഫ് ഗ്രാൻ്റ് തിരിച്ചടച്ചേ തീരുവെന്ന് കേന്ദ്രം

Vizhinjam International Seaport

വിഴിഞ്ഞം അന്താരാഷ്ട്ര തുറുമുഖത്തിന് കേന്ദ്ര സർക്കാർ അനുവദിക്കാൻ ഉദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ്പ് ഫണ്ട് പലമടങ്ങായി തിരിച്ചടച്ചേ തീരു എന്ന്
കേന്ദ്ര സർക്കാർ. വിജിഎഫുമായി ബന്ധപ്പെട്ട് എടുത്ത തീരുമാനം പിൻവലിക്കണമെന്ന് കാണിച്ച് മുഖ്യമന്തി നൽകിയ കത്തിന് മറുപടിയായി കേന്ദ്ര ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ ആണ് ഈ കാര്യം വ്യക്തമാക്കിയത്.

നാളിതുവരെ കേന്ദ്ര സർക്കാർ വിജിഎഫ് ഗ്യാൻ്റിൻ്റെ കാര്യത്തിൽ പുലർത്തി വന്ന നയത്തിൽ നിന്നുള്ള വ്യതിയാനം ആണ് നിർമ്മല സീതാരാമൻ മുഖ്യമന്തിക്ക് അയച്ച കത്തിൽ നിന്ന് വ്യക്തമാകുന്നത് . ഇതോടെ വിഴിഞ്ഞത്തിന് കേന്ദ്ര സർക്കാർ അനുവദിക്കാൻ ഉദ്ദേശിക്കുന്നത് ഗ്യാൻ്റ് അല്ല മറിച്ച് വായ്പ്പ ആണെന്ന് വ്യക്തമാകുന്നു. വയബിലിറ്റി ഗ്യാപ്പ് ഫണ്ട് അനുവദിച്ച ഒറ്റ പ്രോജക്റ്റിന് പോലും തിരിച്ചടവ് നിബന്ധന നാളിതുവരെ കേന്ദ്ര സർക്കാർ വെച്ചിരുന്നില്ല.

ALSO READ; ശബരിമലയിലെ ദിലീപിൻ്റെ വിഐപി ദർശനം: ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

കൊച്ചി മെട്രോക്ക് വേണ്ടി വിജിഎഫ് അനുവദിച്ചപ്പോഴും തുക തിരികെ വേണമെന്ന് കേന്ദ്രം പറഞ്ഞിട്ടില്ല . കേരളത്തിന് മാത്രമായി തയ്യാറാക്കിയ പുതിയ മാനദണ്ഡം വിജി എഫിൻ്റെ തന്നെ സ്റ്റാൻഡേർഡ് ഗൈഡ് ലൈനിന് വിരുദ്ധമാണ്. കൊമേഷ്യൽ ഓപ്പറേഷൻ ആരംഭിക്കുന്നതിന് മുൻപ് തന്നെ വിഴിഞ്ഞത് 70 കപ്പലുകൾ വന്ന് പോയി . ഈ ഇനത്തിൽ മാത്രം 50 കോടി രൂപക്ക് മുകളിൽ ജി എസ് ടി കേന്ദ്ര സർക്കാരിന് ലഭിച്ചു . കൊമേഷ്യൽ ഓപ്പറേഷൻ ആരംഭിച്ച് ഒരു വർഷത്തിനകം തന്നെ കേന്ദ്രം മുടക്കുന്ന വിജി എഫ് ഫണ്ട് ജി എസ് ടി വിഹിതം ആയി കേന്ദ്ര സർക്കാരിലേക്ക് ലഭിക്കും എന്നിരിക്കെയാണ് അത്യാർത്തിയോടെ പുതിയ സമീപനം കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്.

കേന്ദ്രം മുടക്കുന്ന വിജിഎഫ് ഗ്യാൻ്റ് പോലെ തന്നെ കേരളവും വിജിഎഫ് ഗ്യാൻ്റ് വിഴിഞ്ഞത്തിനായി നൽകുന്നുണ്ട്. എന്നാൽ അതിന് പുറമേ 4777 . 1 4 കോടി രൂപയാണ് സംസ്ഥാന സർക്കാർ വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനും അനുബന്ധ സൗകര്യത്തിനുമായി മുടക്കുന്നത്. ബ്രേക്ക് വാട്ടറും ഹാർബർ നിർമ്മാണത്തിനുമായി 1726 34 കോടിയും , ഭൂമി ഏറ്റെടുക്കാൻ 1115. 73 കോടിയും , വൈദ്യുതി ജലസ്രോതസ്സുകൾ എന്നിവയുടെ നിർമ്മാണത്തിന് 76 .77 കോടിയും സോഷ്യൽ വെൽഫെയർനായി 123. 6 കോടിയും കൺസൾട്ടൻസി പ്രോജക്ട് അഡ്മിനിസ്ട്രേഷൻ എന്നിവയ്ക്കായി 135 കോടിയും നിർമാണ ഘട്ടത്തിലെ പലിശക്കായി 278 . 8 കോടിയും റെയിൽ കണക്ടിവിറ്റിക്കായി 1213 . 66 കോടി രൂപയും സംസ്ഥാന സർക്കാർ മുടക്കുന്നത് ഇത്രയും തുക സംസ്ഥാനം മുടക്കുന്നത് കൊണ്ട് ആണ് ലാഭവിഹിതം
കേരളത്തിന് കൂടുതൽ ലഭിക്കുന്നത്. കേരളം വിജി എഫ് ഗ്യാൻ്റ് നൽകുന്നത് വിഴിഞ്ഞത്തിൻ്റെ വികസനത്തിന് വേണ്ടി മാത്രമാണ് തിരിച്ച് ലഭിക്കേണ്ടത്ത തുകയായി തന്നെയാണ് സംസ്ഥാനത്തിൻ്റെ വിജിഎഫ് വിഹിതത്തെ കേരളം കാണുന്നതും , എന്നാൽ കേന്ദ്രത്തിൻ്റെ വിജി എഫ് വിഹിതത്തിൽ ലാഭവിഹിതം വേണമെന്ന് കേന്ദ്രം ആവശ്യപ്പെടുന്നു.

കേന്ദ്ര നിലപാട് കേരളത്തിന് എങ്ങനെ തിരിച്ചടിയാവും?

ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇക്കണോമിക് അഫയേഴ്‌സ് (ധനമന്ത്രാലയം) രൂപീകരിച്ച എംപവേർഡ് കമ്മിറ്റി 817.80 കോടി രൂപയാണ് വിജിഎഫ് ആയി വിഴിഞ്ഞത്തിനു നൽകാൻ ശുപാർശ നൽകിയത്. ഈ തുക ലഭിക്കണമെങ്കിൽ വിജിഎഫ് കേരള സർക്കാർ നെറ്റ് പ്രസൻ്റ് മൂല്യം (എൻ പി വി ) അടിസ്ഥാനമാക്കി തിരിച്ചടയ്ക്കണമെന്ന നിബന്ധന അതോടൊപ്പം മുന്നോട്ടു വച്ചിരിക്കുകയാണ്. അതിനർത്ഥം ഇപ്പോൾ നൽകുന്ന തുക 817.80 കോടി രൂപയാണെങ്കിൽ തിരിച്ചടവിൻ്റെ കാലയളവിൽ പലിശ നിരക്കിൽ വരുന്ന മാറ്റങ്ങളും തുറമുഖത്തിൽ നിന്നുള്ള വരുമാനവും പരിഗണിച്ചാൽഏതാണ്ട് 10000-12000 കോടി രൂപയായി തിരിച്ചടക്കണം എന്നാണ്.

വിജിഎഫ് വിഭാവനം ചെയ്തിരിക്കുന്ന മാനദണ്ഡം അനുസരിച്ച് അത് ഒറ്റത്തവണ ഗ്രാൻ്റായി നൽകുന്നതാണ്.വായ്പയായി പരിഗണിക്കേണ്ടതല്ല. വി ജി എഫ് സംസ്ഥാന സർക്കാരും കേന്ദ്ര സർക്കാരും സംയുക്തമായി നൽകാൻ തീരുമാനിച്ചതാണ്. അതിൽ കേന്ദ്ര വിഹിതമാണ് 817.80 കോടി രൂപ. സംസ്ഥാന വിഹിതം 817.20 കോടി രൂപയാണ്. ഈ വിഹിതം സംസ്ഥാനം നേരിട്ട് അദാനി പോർട്ട് കമ്പനിക്ക് നൽകും. കേന്ദ്രം നൽകുന്ന തുക വിഴിഞ്ഞം അന്താരാഷ്ട തുറമുഖ കമ്പനിക്ക് (വിസിൽ) ലാഭവിഹിതം ലഭിച്ചു തുടങ്ങുമ്പോൾ അതിന്റെ ഇരുപതു ശതമാനം വെച്ച് കേന്ദ്ര സർക്കാരിന് സംസ്ഥാന സർക്കാർ നൽകണം എന്നതാണ് വ്യവസ്ഥ വെച്ചിരിക്കുന്നത്. ഇപ്പോൾ കേന്ദ്ര സർക്കാർ തങ്ങൾ നൽകിയ തുക സംസ്ഥാന സർക്കാരിനു നൽകിയ വായ്പയായി വ്യാഖ്യാനിക്കുകയും അതിൻ്റെ പലിശയടക്കമുള്ള തിരിച്ചടവ് സംസ്ഥാന സർക്കാരിൻ്റെ തലയിൽ കെട്ടിവയ്ക്കുകയുമാണ് ചെയ്യുന്നത്. ഇത് വയബിലിറ്റി ഗ്യാപ് ഫണ്ടിംഗിൻ്റെ യുക്തിയെ തന്നെ നിരാകരിക്കുന്നതാണ്.

വിജിഎഫ് ലഭ്യമാക്കുന്നതിനുള്ള കരാർ ഉണ്ടാക്കുന്നത് കേന്ദ്ര സർക്കാരും അദാനി കമ്പനിയും തുക നൽകുന്ന ബാങ്കും തമ്മിലാണ്. എന്നാൽ തിരിച്ചടക്കാനുള്ള കരാർ സംസ്ഥാന സർക്കാരും കേന്ദ്രസർക്കാരും തമ്മിൽ വേണം എന്നാണ് വിചിത്രമായ നിബന്ധന.രാജ്യത്തിനാകെ ഗുണകരമായ ഒരു പദ്ധതിക്കായി സംസ്ഥാന സർക്കാർ എല്ലാ പിന്തുണയും നൽകുമ്പോളാണ് സംസ്ഥാനത്തിനുമേൽ കേന്ദ്രം അമിതഭാരം അടിച്ചേൽപ്പിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News