ലോകസഭ തെരഞ്ഞെടുപ്പ്: ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളുടെ വിജയം അനിവാര്യം; ആനി രാജ

ലോകസഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളുടെ വിജയം അനിവാര്യമെന്ന് വയനാട് മണ്ഡലം എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി ആനി രാജ.നിലമ്പൂരില്‍ ഇലക്ഷന്‍ പ്രചരണത്തിനിടയില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍, നരേന്ദ്ര മോദി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ പൗരത്വം പോലും നിഷേധിക്കപ്പെടുന്ന സാഹചര്യമുണ്ടാകുമെന്നും
ആനിരാജ പറഞ്ഞു.

ALSO READ :മൂന്നാറില്‍ വീണ്ടും പടയപ്പയുടെ ആക്രമണം

രാജ്യത്തെ മത രാഷ്ട്രമാക്കാനുള്ള ആസൂത്രിത നീക്കമാണ് ബി.ജെ.പി നടത്തുന്നത്.ഈ സാഹചര്യം ഒഴിവാക്കാന്‍ പാര്‍ലമെന്റില്‍ ഇടതുപക്ഷ പ്രാതിനിധ്യം കൂടുതലായി ഉറപ്പിക്കേണ്ടതുണ്ട്, വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് പ്രതിക്ഷിക്കുന്നില്ല, വയനാട്ടിലെ ജനങ്ങളില്‍ നിന്നും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും ഇത് ഏറെ പ്രതീക്ഷ നല്‍കുന്നതാണെനും അവര്‍ പറഞ്ഞു.

ALSO  READ: ‘സിദ്ധാർത്ഥിന്റെ മരണം; ഡീനിനെയും അസിസ്റ്റന്റ് വാർഡനെയും സസ്പെൻഡ് ചെയ്യാൻ നിർദേശം നൽകി’: മന്ത്രി ജെ ചിഞ്ചുറാണി

വയനാട്ടിലെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താനാണ് താന്‍ തെരഞ്ഞെടുക്കപ്പെട്ടാല്‍ മുന്‍ഗണന നല്‍കുക, കഴിഞ്ഞ 45 വര്‍ഷമായി ജനകീയ വിഷയങ്ങളില്‍ പരിഹാരം തേടിയും, വര്‍ഗ്ഗീയതക്കെതിരെ കടുത്ത പോരാട്ടം നടത്തിയുമാണ് മുന്നോട്ട് പോകുന്നത്.മണിപ്പുരില്‍ നടന്ന നരഹത്യക്കെതിരെ ശക്തമായി പ്രതികരിച്ചു കൊണ്ട് മണിപ്പൂരിലെ ജനങ്ങള്‍ക്കിടയിലേക്ക് ഇറങ്ങിയപ്പോള്‍ തനിക്ക് എതിരെ രാജദ്രോഹ കുറ്റത്തിനെ കേസെടുത്തവരാണ് ബി.ജെ.പി സര്‍ക്കാര്‍ എന്നും അവര്‍ പറഞ്ഞു.പി.വി.അന്‍വര്‍ എം.എല്‍.എ, എല്‍.ഡി.എഫ് നേതാക്കളായ ഇ.പത്മാക്ഷന്‍, ജോര്‍ജ് കെ.ആന്റണി, പി.എം ബഷീര്‍ തുടങ്ങിയവര്‍ക്കൊപ്പമായിരുന്നു ആനി രാജയുടെ വയനാട് മണ്ഡലത്തിന്റെ ഭാഗമായുള്ള നിലമ്പൂരിലെ സന്ദര്‍ശ്ശനം.ഇന്ന് തിരുവമ്പാടിയിലാണ് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ പര്യടനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News