അധ്യാപകന്റെ യാത്ര പറച്ചിലും വിദ്യാർത്ഥികളുടെ കൂട്ടക്കരച്ചിലും; വൈറലായി വീഡിയോ

പ്രിയപ്പെട്ട വിദ്യാർത്ഥികളോടുള്ള അധ്യാപകന്റെ യാത്ര പറച്ചിലും വിദ്യാർത്ഥികളുടെ കൂട്ടക്കരച്ചിലും സമൂഹ മാധ്യമങ്ങളിൽ വൈറലായി വീഡിയോ. തൃശൂർ ചാവക്കാടിന് സമീപം അകലാട് എംഐസി ഇംഗ്ലീഷ് സീനിയർ സെക്കന്ററി സ്ക്കൂളിലാണ് സംഭവം. വിദേശ ജോലിക്കായി പോകുന്ന തങ്ങളുടെ പ്രിയപ്പെട്ട സ-ഈദ് മാഷിനെ പിരിയുന്ന ദുഖമായിരുന്നു കുട്ടികൾക്ക്.

Also Read; ആസാമിൽ മരിച്ചെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ച നവജാതശിശു ജീവിതത്തിലേയ്ക്ക്

തൃശൂർ ചാവക്കാട് – അകലാട് എംഐസി ഇംഗ്ലീഷ് സീനിയർ സെക്കന്ററി സ്ക്കൂളിൽ ഒന്നര വർഷത്തോളമായി കായിക അധ്യാപകനായി ജോലി ചെയ്തു വരികയായിരുന്നു തിരുവത്ര കുന്നത്തപ്പൻ വീട്ടിൽ കെഎം സ-ഈദ്. വിദ്യാർത്ഥികളുടെ റോൾ മോഡൽ കൂടി ആയിരുന്ന സ-ഈദ് വിദേശത്ത് മറ്റൊരു ജോലി ലഭിച്ചതിനാൽ സ്ക്കൂളിൽ നിന്നും പോകുകയാണെന്ന വിവരം വിദ്യാർത്ഥികളെ അറിയിച്ചു. ഇതോടെ ക്ലാസ് മുറികളിലും സ്കൂൾ വരാന്തയിലും വിദ്യാർഥികളുടെ കൂട്ടക്കരച്ചിലായി.

Also Read; പൊലീസുകാരന്‍റെ ആത്മഹത്യ; വകുപ്പുതല അന്വേഷണം ആരംഭിച്ചു

അധ്യാപക വിദ്യാർത്ഥി ആത്മ ബന്ധത്തിന്റെ അപൂർവ്വമായൊരു കാഴ്ചയ്ക്കാണ് സ-ഈദ് പിരിഞ്ഞ സെപ്റ്റംബർ 27-ന് അകലാട് എംഐസി സ്കൂൾ വേദിയായത്. ക്ലാസിലെത്തി യാത്ര പറയാൻ തുനിഞ്ഞ ആ യുവ അധ്യാപകന് കാണാൻ കഴിഞ്ഞത് തലങ്ങും വിലങ്ങും ഉച്ചത്തിലുമുള്ള വിദ്യാർത്ഥികളുടെ കൂട്ടക്കരച്ചിലാണ്. ഇതോടെ സഹ അധ്യാപകരും കണ്ണീർ തുടച്ചതോടെ സ-ഈദിന്റെ കണ്ണുകളും ഈറനണിഞ്ഞു. അഞ്ഞൂറോളം കുട്ടികളുള്ള എംഐസി സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സ-ഈദ് രക്ഷിതാവും, ജേഷ്ഠനും, സുഹൃത്തുമായിരുന്നു എന്ന് സ്കൂൾ അധികൃതരും മറ്റ് അധ്യാപകരും സാക്ഷ്യപ്പെടുത്തുന്നുണ്ട്. സ്നേഹം കൊണ്ട് വിദ്യാർത്ഥികളുടെ മനസ്സ് കീഴടക്കിയ സ-ഈദിന് സ്കൂൾ സെക്രട്ടറി പിപി ഹാഷിം പ്രിൻസിപ്പൽ മുഹമ്മദ് മെഹമൂദ് വാഫി, മാനേജർ അഹമ്മദ് കബീർ എന്നിവർ ചേർന്ന് യാത്രയപ്പും അനുമോദനവും നൽകി.

Also Read; മത്സ്യത്തൊഴിലാളിയുടെ ജീവനെടുത്ത്‌ മുതലപ്പൊഴിയിൽ വീണ്ടും അപകടം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News