മധ്യപ്രദേശില്‍ ദളിത് യുവാവിനെ മര്‍ദിച്ച് കൊന്ന സംഭവത്തില്‍ വ്യാപക പ്രതിഷേധം. സാഗറിലെ ബറോഡിയ നൈനാഗിര്‍ ഗ്രാമവാസിയായ നിതിന്‍ അഹിര്‍വാറാണ് വ്യാഴാഴ്ച കൊല്ലപ്പെട്ടത്.
സഹോദരി നല്‍കിയ അതിക്രമ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഗ്രാമമുഖ്യനും സംഘവും ചേര്‍ന്ന് 18കാരനെ കൊലപ്പെടുത്തിയത്.
ദളിത് യുവതിയുടെ പരാതി ഒത്തുതീര്‍ക്കണമെന്ന് ആവശ്യപ്പെട്ട് വീട്ടിലെത്തിയ സംഘം യുവതിയേയും അമ്മയേയും ഭീഷണിപ്പെടുത്തിയിരുന്നു. ഭീഷണിക്ക് വഴങ്ങി കേസ് പിന്‍വലിക്കാമെന്ന് യുവതിയുടെ അമ്മ സമ്മതിക്കുകയും ചെയ്തിരുന്നു. ഇതോടെ വീട്ടില്‍ നിന്ന് മടങ്ങിയ സംഘം ബസ് സ്റ്റോപ്പില്‍വച്ച് 18 കാരനെ കാണുകയും വാക്ക് തര്‍ക്കമുണ്ടാവുകയുമായിരുന്നു. സംഭവത്തെക്കുറിച്ച് അറിഞ്ഞ അമ്മ ബസ് സ്റ്റോപ്പിലെത്തി തര്‍ക്കം രമ്യതയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും സംഘം ഇവരെയും ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് മര്‍ദിച്ച് അവശനിലയിലാക്കിയ 18 കാരനെ അമ്മയും സഹോദരിയും ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തില്‍ ശക്തമായ പ്രതിഷേധമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തുന്നത്.
also read :ഉച്ചയ്ക്ക് ഒരു വെറൈറ്റി ചിക്കന്‍ വിഭവമായാലോ? ട്രൈ ചെയ്യാം ചിക്കന്‍ തോല്‍പ്പെട്ടി
ബിഎസ്പി നേതാവ് മായവതിയും കോണ്‍ഗ്രസ് നേതാവ് കമല്‍ നാഥും രൂക്ഷമായ വിമര്‍ശനമാണ് ബിജെപിക്കെതിരെ സംഭവത്തില്‍ ഉയര്‍ത്തുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുരു രവിദാസിന്റെ സ്മാരകത്തിന് തറക്കല്ലിട്ട അതേയിടത്ത് ഗുരു രവിദാസിന് പിന്തുടരുന്നവര്‍ക്കെതിരെ അതിക്രമങ്ങള്‍ വര്‍ധിക്കുന്നുവെന്നും ബിജെപി ഭരണത്തിന് കീഴില്‍ ഭയാനകമായ സാഹചര്യമാണ് സംസ്ഥാനത്തുള്ളതെന്നും മായാവതി പ്രതികരിച്ചു. മന്ത്രിയുടെ സ്വന്തം ആളുകളാണ് ആക്രമണത്തിന് നേതൃത്വം നല്‍കിയതെന്നും മായാവതി ആരോപിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here