ഞാൻ ജനിച്ചത് ഒരു ഗ്രഹണ സമയത്താണ്, അതുകൊണ്ട് എന്റെ അയൽക്കാർക്ക് ഞാനൊരു ദുഃശകുനമായിരുന്നു. അവർ എന്നെ കുരങ്ങെന്നാണ് വിളിച്ചിരുന്നത്. എന്നെ ഉപേക്ഷിക്കാനോ അല്ലെങ്കിൽ അനാഥാലയത്തിലാക്കാനോ എന്റെ മാതാപിതാക്കളെ അവർ നിരന്തരം ഉപദേശിക്കുമായിരുന്നു. 2024 പാരീസ് പാരാലിമ്പിക്‌സിലെ 400 മീറ്റർ ഓട്ടത്തിൽ വെങ്കല മെഡൽ നേടിയ ദീപ്തി ജീവൻജി ഇന്ത്യ ടുഡേയോട് പറഞ്ഞ വാക്കുകളാണിത്.
എല്ലാ പ്രതിസന്ധികളെയും പരിഹാസങ്ങളെയും അവഗണിച്ച് ഞാൻ എന്റെ കായിക രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ചു. എന്റെ കുടുംബം എന്നെ പിന്തുണച്ചു. സാമ്പത്തികപ്രതിസന്ധിയുണ്ടായപ്പോൾ എൻ്റെ മാതാപിതാക്കൾക്ക് ഭൂമി വിൽക്കേണ്ടിവന്നു. ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയപ്പോൾ ഞാൻ എന്റെ കുടുംബത്തിനായി ഭൂമി തിരികെ വാങ്ങി.
ഇന്ത്യൻ എക്‌സ്പ്രസിനോട് മുൻപ് മകൾക്ക് നേരിടേണ്ടി വന്ന പരിഹാസങ്ങളെ പറ്റി ദീപ്തിയുടെ അമ്മ പറഞ്ഞിട്ടുണ്ട്. സൂര്യഗ്രഹണ സമയത്തായിരുന്നു അവൾ ജനിച്ചത്. അപ്പോൾ അവളുടെ തല വളരെ ചെറുതായിരുന്നു, ചുണ്ടുകളും മൂക്കും അസാധാരണമായ രീതിയാലായിരുന്നു ഉണ്ടായിരുന്നത്. അവളെ കാണുന്ന ഓരോ ഗ്രാമവാസികളും ചില ബന്ധുക്കളും പിച്ചി(ഭ്രാന്തി), കൊതി(കുരങ്ങ്) എന്ന് അവളെ വിളിക്കികയും. അവളെ ഉപേക്ഷിക്കാൻ ഞങ്ങളോട് പറയുകയും ചെയ്യുമായിരുന്നു. ഇന്ന് അവൾ ദൂരെ രാജ്യങ്ങളിൽ ഇന്ത്യക്കായി മെഡൽ നേടുന്നു. ഞങ്ങൾ അഭിമാനത്തോടെ ഇപ്പോൾ ഗ്രാമവാസികളോട് പറയും അതെ അവൾ ഒരു അസാധാരണ പെൺകുട്ടി തന്നെയാണെന്ന്.
Also Read: ഇന്ത്യൻ സൂപ്പർ ലീഗിന് ആവേശതുടക്കം; അടിച്ചും തിരിച്ചടിച്ചും മോഹൻ ബഗാനും മുംബൈ സിറ്റിയും
ദീപ്തി ശാന്തയായ ഒരു കുട്ടിയായിരുന്നു പക്ഷെ ഗ്രാമത്തിലെ കുട്ടികൾ അവളെ കളിയാക്കുമ്പോൾ, അവൾ വീട്ടിൽ വന്ന് കരയും. അവൾക്കിഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കി കൊടുത്ത് ഞാൻ അവളെ സമാധാനിപ്പിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here