സഭ്യമല്ലാത്ത രീതിയിൽ പ്രചരിക്കുന്ന ചിത്രം തന്റേതല്ല, കുറിപ്പുമായി ബാലതാരം മീനാക്ഷി

സാമൂഹ്യമാധ്യമങ്ങളിൽ തന്റെ പേരിൽ അത്ര സഭ്യമല്ലാത്ത വസ്ത്രധാരണത്തിലുള്ള ചിത്രം പ്രചരിക്കുന്നുണ്ടെന്നും, അത് വ്യാജമാണെന്നും വ്യക്തമാക്കി രംഗത്ത് വന്നിരിക്കുകയാണ് ബാലതാരം മീനാക്ഷി. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഈ ചിത്രങ്ങളുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഇതിനെതിരെ വേണ്ട നിയമ നടപടികൾ സ്വീകരിക്കുമെന്നും മീനാക്ഷി തന്റെ ഫേസ്ബുക് കുറിപ്പിലൂടെ വ്യക്തമാക്കി.

Also Read: ആലുവയിൽ 75കാരനെ വീട്ടിൽ കയറി തലക്കടിച്ച് കൊല്ലാൻ ശ്രമം, ഛത്തീസ്ഗഢ് സ്വദേശി പിടിയിൽ

‘മീനാക്ഷിയുടേത് എന്ന രീതിയിൽ അത്ര സഭ്യമല്ല എന്ന് കരുതാവുന്ന തരത്തിലുള്ള വസ്ത്രധാരണത്തോടെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഒരു ചിത്രവുമായി ഞങ്ങൾക്ക് യാതൊരു വിധ ബന്ധവുമില്ല. ഇത് ഒരു Al (artificial intelligence) സൃഷ്ടിയാണ് എന്ന് കരുതുന്നു. മാത്രമല്ല ഏത് തരം വസ്ത്രം ധരിക്കണം എന്ത് തരം റോളുകൾ ചെയ്യണം എന്ന കൃത്യമായ ബോധത്തോടെയാണ് ഞങ്ങൾ ഈ രംഗത്ത് നിലകൊള്ളുന്നത്. അതു കൊണ്ട് തന്നെ വേണ്ട നിയമപരമായ നടപടികൾ ഞങ്ങൾ കൈക്കൊണ്ടു കഴിഞ്ഞു. വേണ്ട ഗൗരവത്തിൽ തന്നെ നമ്മുടെ സൈബർ പോലീസും കാര്യങ്ങൾ കണക്കിലെടുത്തിട്ടുണ്ട് (ഇത്തരം ഫോട്ടോകളും മറ്റും സൃഷ്ടിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്ക് അവരുടെ അമ്മയുടേയോ പെങ്ങമ്മാരുടേയോ ചിത്രങ്ങൾ ഈ രീതിയിൽ കൈകാര്യം ചെയ്താൽ ഒരു പക്ഷെ അവർ ക്ഷമിച്ചേക്കാം. എന്നതിനാൽ നിയമ പ്രശ്നങ്ങൾ ഒഴിവാകാൻ തരമുണ്ട്. അതല്ലേ ഇത്തരം ചിത്രങ്ങളുടെ ശില്പികൾക്കും പ്രചാരകർക്കും നല്ലത്)’… എന്നതാണ് ഫേസ്ബുക്കിൽ മീനാക്ഷി പങ്കുവെച്ച കുറിപ്പിന്റെ പൂർണരൂപം. മീനാക്ഷിയുടെ ഫേസ്ബുക് കൈകാര്യം ചെയ്യുന്ന അഡ്മിനാണ് ഈ വിവരം കുറിപ്പായി ഫേസ്‌ബുക്കിൽ പങ്കുവെച്ചിരിക്കുന്നത്.

Also Read: ‘സിദ്ധിഖിനെ കാണാൻ ലാലെത്തി’, കൊച്ചി അമൃത ആശുപത്രിയിൽ നിരവധി താരങ്ങൾ

സംഭവം ആദ്യം അവഗണിച്ചിരുന്നെങ്കിലും ചിത്രത്തിന് താഴെ വരുന്ന കമന്റുകൾ പലതും ഈ ചിത്രം യാഥാർത്ഥമാണെന്ന് പറയ്യുകയും ചെയ്തതോടെയാണ് നിയമപരമായി മുന്നോട്ടുപോകാൻ തീരുമാനിച്ചതെന്ന് മീനാക്ഷി പറയുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News