ഗായിക ബിന്നി കൃഷ്ണകുമാറിന്റെ പാട്ട് കേട്ട് ജീവനുംകൊണ്ടോടി പൂച്ച ; കാഴ്ചക്കാരെ ചിരിപ്പിച്ച് വീഡിയോ വൈറൽ

നിരവധി പാട്ടുകളിലൂടെയും റിയാലിറ്റി ഷോകളിലൂടെയും സുപരിചിതയായ ഗായികയാണ് ബിന്നി കൃഷ്ണകുമാർ. തന്റേതായ സംസാര ശൈലികൊണ്ട് കൊച്ചുകുട്ടികളെപ്പോലും ആകർഷിക്കുന്ന രീതിയാണ് ബിന്നി കൃഷ്ണകുമാറിന്റേത്. സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയ ‘ഉരുളക്കിഴങ്ങ് ചെല്ലക്കുട്ടി’ എന്ന കുട്ടികളുടെ ഗാനം തന്റെ പൂച്ചക്ക് പാടി കൊടുക്കുന്ന വീഡിയോയാണ് ഇപ്പോൾ വൈറലായിട്ടുള്ളത്. തന്റേതായ ശൈലിയിൽ ഈ പാട്ട് പാടുന്നതും ഒടുവിൽ പാട്ട് കേട്ട് പൂച്ച ഓടി രക്ഷപെടുന്നതുമാണ് വീഡിയോയിൽ.

Also Read; യാത്രക്കാരെ വലച്ച് സ്‌പൈസ് ജെറ്റ് വിമാനം; കരിപ്പൂരില്‍ നിന്നും പുലര്‍ച്ചെ പുറപ്പെടേണ്ട വിമാനം വൈകിട്ട് പുറപ്പെടുമെന്ന് അറിയിപ്പ്

“ഉരുളക്കിഴങ്ങ് ചക്കരകുട്ടി എങ്കേ പോച്ച്… കത്രിക്ക കൂടയിൽ പോയി ചണ്ട പോട്ടാച്ച്…” എന്നിങ്ങനെ തന്റെ പൂച്ചയെ മടിയിലെടുത്തുകൊണ്ട് ബിന്നി പാടുന്നുണ്ട്. ആദ്യമൊക്കെ ഈ പാട്ട് പൂച്ച മൂളി കേൾക്കുന്നുണ്ട്. നിനക്ക് പാട്ട് ഇഷ്ടപ്പെട്ടില്ലേ എന്ന് ഇടക്കിടക്ക് ബിന്നി പൂച്ചയോടു ചോദിക്കുന്നതും വീഡിയോയിൽ കാണാം. എന്നാൽ താൻ ഈ പാട്ട് വീണ്ടും പാടി തരാമെന്ന് പറയുമ്പോൾ പൂച്ച മടിയിൽ നിന്നും എഴുന്നേറ്റ് ഓടി രക്ഷപെടുന്നതാണ് വീഡിയോയുടെ അവസാനം കാണുന്നത്.

Also Read; വീരപ്പന്‍ വേട്ടയ്ക്കിടെ 18 സ്ത്രീകളെ ബലാത്സംഗം ചെയ്ത സംഭവം; 215 ഉദ്യോഗസ്ഥരും ശിക്ഷ അനുഭവിക്കണമെന്ന് ഹൈക്കോടതി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News