മണിപ്പൂര്‍: കലാപ ബാധിതരെ ചേര്‍ത്തുപിടിച്ച് ഇടത് എംപിമാര്‍, സന്ദര്‍ശനം തുടരുന്നു

മണിപ്പൂർ കലാപത്തിൽ ദുരിതക്കയത്തിലായ മനുഷ്യർക്ക് ഐക്യദാര്‍ഡ്യം രേഖപ്പെടുത്തിക്കൊണ്ടുള്ള ഇടതുപക്ഷ എം പിമാരുടെ സന്ദർശനം ഇന്നും തുടരുകയാണ്. മൊയ്റാങിലെ ക്യാമ്പുകളിലും, ആശുപത്രികളിലുമാണ് സംഘം ഇന്ന് സന്ദർശനം നടത്തിയത്.

മണിപ്പൂർ കലാപത്തിൽ കനത്ത ആഘാതമുണ്ടാക്കിയ ബിഷ്ണുപുർ ജില്ലയിലെ മൊയ്‌റാങ് എന്ന സ്ഥലത്താണ് എം പി മാർ ഇന്ന് പര്യടനം നടത്തിയത്. സ്ഥലത്തെ അഭയാർത്ഥി ക്യാമ്പുകളും, ആശുപത്രികളും എം പിമാരായ ജോൺ ബ്രിട്ടാസ്, ബികാഷ് രജ്ഞൻ ഭട്ടാചാര്യ, ബിനോയ് വിശ്വം എന്നിവർ സന്ദർശിച്ചു.

ALSO READ: രാഹുല്‍ ഗാന്ധിക്ക് തിരിച്ചടി, അയോഗ്യത തുടരും, അപ്പീല്‍ ഗുജറാത്ത് ഹൈക്കോടതി തള്ളി

മേയ് 3ന് സമാധാനറാലി നടന്നതിനു പിന്നാലെ മെയ്ത്തി ഗ്രാമങ്ങൾ ആക്രമിക്കപ്പെട്ടിരുന്നു. പിന്നാലെ അവിടെനിന്ന് രക്ഷപ്പെട്ട് എത്തിയ ഗ്രാമീണർ മൊയ്‌റാങ് കോളേജിലെ ദുരിതാശ്വാസ ക്യാമ്പുകളിലാണ് അഭയം തേടിയത്. നൂറിലധികം പേരാണ് കഴിഞ്ഞ രണ്ട് മാസമായി സ്ഥലത്തെ ക്യാമ്പുകളിൽ താമസിക്കുന്നത്.

ക്യാമ്പുകളിൽ ദാരുണമായ സംഭവങ്ങളാണ് കാണാൻ കഴിഞ്ഞതെന്നും ആയിരക്കണക്കിന് ആൾക്കാരാണ് അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്നതെന്നും ഡോ ജോൺ ബ്രിട്ടാസ് എം പി പറഞ്ഞു.

ALSO READ: “പടച്ചോൻ മാർക്സിസ്റ്റ് പാർട്ടിക്കാരുടെ രൂപത്തിൽ വന്നു”: പതിനാറു വയസുകാരന്‍റെ കുറിപ്പ്

ഇംഫാലിലെ മെയ്തേയ് വിഭാഗത്തിന്‍റെ അഭയാർത്ഥി ക്യാമ്പുകളിലാണ് ക‍ഴിഞ്ഞ ദിവസം എം പിമാര്‍ എത്തിയത്. കലാപത്തില്‍ ഇരയായവരെ നേരിൽ കണ്ട് വിഷമങ്ങള്‍ കേള്‍ക്കുകയും ക‍ഴിയാവുന്നതെല്ലാം ചെയ്യുമെന്നും സംഘം ഉറപ്പു നല്‍കിയിരുന്നു. എം പി മാരുടെ സന്ദർശനം നാളെയും തുടരും.

അതേസമയം കലാപബാധിത മേഖലകളിൽ റോഡുകളിൽ കാറുകൾ തടഞ്ഞു നിർത്തി സ്ത്രീകൾ പരിശോധന നടത്തുന്നുണ്ട്. മരങ്ങളും മറ്റും റോഡുകളിൽ മുറിച്ചിട്ട് തടസം സൃഷ്ടിച്ചാണ് പരിശോധന.

ഇംഫാൽ ആർച്ച് ബിഷപ്പ് ഡൊമിനിക് ലുമിനോയെ സന്ദർശിച്ച  സംഘം ക്രൈസ്തവ സമൂഹത്തിന് ഐക്യദാർഡ്യവും പിന്തുണയും അറിയിച്ചു. മണിപ്പൂർ മുഖ്യമന്ത്രിയുടെ ഇടപെടലുകൾ പക്ഷപാതപരമാണെന്നും മണിപ്പുരിൽ ഭരണസംവിധാനം പൂർണമായും തകർന്നെന്നും ആർച്ച് ബിഷപ്പ് വ്യക്തമാക്കി.

മൂന്നു ദിവസത്തെ സന്ദർശനത്തിനായാണ് എംപിമാരുടെ സംഘം മണിപൂരിലെത്തിയത്. ആയിരക്കണക്കിന് ആൾക്കാരാണ് മണിപ്പുരിൽ വിവിധ അഭയാർത്ഥി ക്യാമ്പുകളിൽ കഴിയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News