ആൺ സുഹൃത്തിനൊപ്പം മുറിയെടുത്ത് താമസിക്കുകയായിരുന്ന വ്ലോഗറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി- സംശയമുനയിൽ മലയാളി?

ആൺ സുഹൃത്തിനൊപ്പം അപ്പാർട്ട്മെൻ്റിൽ മുറിയെടുത്ത് താമസിക്കുന്നതിനിടെ വ്ലോഗറെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. അസം സ്വദേശിനിയായ മായ ഗാഗോയിയെയാണ് മുറിയിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ബെംഗളൂരു ഇന്ദിരാനഗർ അപ്പാർട്ട്‌മെൻ്റിലാണ് മായയെ മരിച്ച നിലയിൽ കണ്ടെത്തിയത്.

ഇവരുടെ നെഞ്ചിൽ ഒന്നിലധികം തവണ കുത്തിയാണ് കൊലപ്പെടുത്തിയിട്ടുള്ളതെന്ന് സംഭവത്തെ തുടർന്ന് മുറിയിൽ പരിശോധന നടത്തിയ പൊലീസ് പറഞ്ഞു. കൊലപാതകത്തിന് പിന്നിൽ കണ്ണൂർ സ്വദേശിയും യുവതിയുടെ സുഹൃത്തുമായ ആരവിന് പങ്കുള്ളതായി പൊലീസ് സംശയിക്കുന്നുണ്ട്.

ALSO READ: ‘കുഞ്ഞിന്റെ രക്തമൊന്ന് പരിശോധിക്കണം’; കർണാടകയിൽ വ്യാജ നേഴ്സ് ചമഞ്ഞ് നവജാത ശിശുവിനെ തട്ടിക്കൊണ്ട് പോയി

യുവതിയുടെ കാമുകനാണ് ആരവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. കഴിഞ്ഞ ശനിയാഴ്ച ഇരുവരും ചേർന്നാണ് അപ്പാർട്ട്‌മെൻ്റിൽ ചെക്ക് ഇൻ ചെയ്തിട്ടുള്ളത്. ഞായറാഴ്ചയാണ് യുവതി കൊല്ലപ്പെട്ടതെന്നാണ് പൊലീസിൻ്റെ പ്രാഥമിക നി​ഗമനം.

യൂട്യൂബിൽ ഫാഷൻ, ഭക്ഷണം എന്നിവയെക്കുറിച്ചുള്ള വീഡിയോകളാണ് മായ പങ്കി‌ട്ടിരിക്കുന്നത്. പ്രതിയെ കുറിച്ചുളള കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News