‘ഞാൻ അയച്ച ശബ്ദ സന്ദേശം തെറ്റിദ്ധാരണയുണ്ടാക്കി’;പറഞ്ഞത് പിൻവലിച്ച് ബാറുടമ അനിമോൻ

താൻ അയച്ച ശബ്ദ സന്ദേശം തെറ്റിദ്ധാരണയുണ്ടാക്കിയാതായി ബാറുടമ അനിമോൻ. ബാറുടമകളുടെ പണപ്പിരിവുമായി ബന്ധപ്പെട്ട് പറഞ്ഞത് പിന്‍വലിച്ച് ബാറുടമ അനിമോന്‍. തന്‍റെ ഓഡിയോ പ്രത്യേക മാനസികാവസ്ഥയില്‍ സംഭവിച്ചതാണെന്നും താന്‍ ഉദ്ദേശിച്ച അര്‍ത്ഥമല്ല പുറത്തു വന്നതെന്നും അനിമോൻ പറഞ്ഞു. തന്‍റെ വാക്കുകള്‍ എല്ലാവര്‍ക്കും ബുദ്ധിമുട്ടായെന്ന് മനസ്സിലാക്കുന്നതായും അനിമോന്‍.

Also read:ഹാര്‍ദിക് പാണ്ഡ്യയും ഭാര്യ നടാഷയും വേര്‍പിരിയുന്നോ? ഇന്‍സ്റ്റഗ്രാം പേജില്‍ നിന്നും ക്രിക്കറ്റ് താരത്തിന്റെ പേര് ഒഴിവാക്കി പങ്കാളി

‘സർക്കാരിനെതിരെ ആരോപണം ഉന്നയിക്കുകയായിരുന്നില്ല ലക്ഷ്യം. താൻ മൂലം ബുദ്ധിമുട്ടുണ്ടായതിൽ ഖേദം പ്രകടിപ്പിക്കുന്നു. പുതിയ ഓഫീസിനായാണ് തുക പിരിക്കുന്ന കാര്യം പറഞ്ഞത്. കാശു കൊടുക്കാൻ തയ്യാറുള്ളവർ ഗ്രൂപ്പിൽ അറിയിക്കണം എന്നാണ് താൻ പറഞ്ഞത്. സംഘടനയുടെ അക്കൗണ്ടിൽ ആണ് പണം നൽകേണ്ടത്. എന്നെ തുക ഏൽപ്പിക്കണം എന്ന് പറഞ്ഞിട്ടില്ല. സംഘടനാ യോഗത്തിൽ എന്നെ കടന്നാക്രമിച്ച മാനസികാവസ്ഥയിൽ ഇട്ടതാണ് ശബ്ദരേഖയെന്നും അനിമോൻ പറഞ്ഞു. ബാറുടമകൾക്ക് പ്രത്യേകമായി അയച്ച വാട്സ് ആപ്പ് സന്ദേശത്തിലാണ് അനുമോന്റെ തുറന്നുപറച്ചിൽ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News