മുന്നറിയിപ്പ് കാര്യമാക്കിയില്ല, കോടികൾ ചെലവാക്കി വാങ്ങിയ വീട് ഒടുവിൽ കടലെടുത്തു- ഉടമയ്‌ക്കെതിരെ നിയമനടപടിയും

കടലിനോട് ചേർന്ന് ഒരു വീട് വേണമെന്ന് ആഗ്രഹിച്ച കോടീശ്വരനായ ഒരു യുവാവിന് സംഭവിച്ചത് സമൂഹ മാധ്യമങ്ങളിലിപ്പോൾ ചർച്ചയാണ്. ഹവായിലെ ഒവാഹു എന്ന ദ്വീപിനോട് ചേർന്ന് ജോഷ് വാൻഎമിറിക്കാണ് കോടികൾ ചെലവിട്ട് മനോഹരമായ വീട് വാങ്ങിയത്. എന്നാൽ 31 കാരനായ ജോഷിന്റെ സ്വപ്നത്തിന് അധികം ആയുസ്സുണ്ടായിരുന്നില്ല. കടലോരത്ത് സ്ഥിതി ചെയ്തിരുന്ന ജോഷിൻ്റെ സ്വപ്ന സൌധം ഒടുവിൽ കടൽ തന്നെയെടുത്തു. അതുകൊണ്ടും തീർന്നില്ല, വീടിനു സമീപം അനധികൃത നിർമാണ പ്രവർത്തനങ്ങൾ നടത്തിയതിന് ഭരണകൂടം ജോഷിനു മേൽ വൻതുക പിഴയും ചുമത്തിയിരിക്കുകയാണ് ഇപ്പോൾ. 2021 ലാണ് ഒരു മില്യൺ ഡോളർ (8.3 കോടി രൂപ) വില നൽകി ജോഷ് ഈ വീട് സ്വന്തമാക്കിയത്.

ALSO READ: അപകടത്തിന് ശേഷം ഇതിഹാസ താരം വീണ്ടും പൊതുജനമധ്യത്തിലേക്ക്; മകന്റെ എന്‍ഗേജ്‌മെന്റിനെത്തും

കടലിനോട് ചേർന്ന് ഉയർന്ന പ്രദേശമായതിനാൽ മണ്ണൊലിപ്പ് ഭീഷണി നേരിടുന്ന പ്രോപ്പർട്ടിയാണെന്നത് വിൽപന പരസ്യത്തിൽ മുൻ ഉടമ വ്യക്തമാക്കിയിരുന്നു. എന്നാൽ, അതൊന്നും വകവെയ്ക്കാതെ ജോഷ് വീട് വാങ്ങുകയായിരുന്നു. പിന്നീട് ആധുനിക സൗകര്യങ്ങൾ ഉൾപ്പെടുത്തി വീട് നവീകരിക്കുകയും വീടിനു സമീപം നവീകരണ പ്രവർത്തനങ്ങൾ നടത്തുകയും തുടർന്ന് രണ്ട് വർഷങ്ങൾക്കു ശേഷം  2.5 മില്യൺ ഡോളർ (20.9 കോടി രൂപ) വിലയായി ആവശ്യപ്പെട്ടുകൊണ്ട് ജോഷ് വീട് വിൽപ്പനയ്ക്കായി പരസ്യപ്പെടുത്തുകയും ചെയ്തു.

ALSO READ: ‘ഒരിക്കലും മുതലെടുപ്പിന് ശ്രമിച്ചിട്ടില്ല; ഒരു പണപ്പിരിവും നടത്തിയിട്ടില്ല’: മനാഫ്

എന്നാൽ, കടലാക്രമണ ഭീഷണി നേരിടുന്നതുകൊണ്ടു തന്നെ ഇത്രയും തുക നൽകി വീടു വാങ്ങിക്കാൻ ആരും മുന്നോട്ടുവന്നില്ല. ഇതോടെ വീടിൻ്റെ വില 2 മില്യൻ ഡോളറായി (16.7 കോടി രൂപ) ജോഷ് കുറച്ചു. നാൾക്കു നാൾ വീടിൻ്റെ സ്ഥിതി മോശമായി തുടങ്ങിയതോടെ മണ്ണൊലിപ്പ് തടയാനുള്ള ശ്രമങ്ങൾ ഇതിനിടെ ജോഷ് സ്വീകരിച്ച് തുടങ്ങി. പ്രോപ്പർട്ടിയിലെ അനധികൃതമായ നിർമിതികൾ എത്രയും വേഗം പൊളിച്ചു നീക്കണമെന്ന് ഭരണകൂടം മുന്നറിയിപ്പ് നൽകിയെങ്കിലും ജോഷിന് സാധിച്ചില്ല. ഒടുവിൽ ഒരു ദിവസം വീട് അപ്പാടെ കടലെടുക്കുകയും ചെയ്തു. ഇതിനിടെ മണ്ണൊലിപ്പ് തടയുന്നതിനായി ജോഷ് നടത്തിയ ചില നിർമാണ പ്രവർത്തനങ്ങൾ നിയമലംഘനമാണെന്ന് കണ്ടെത്തി 77,000 ഡോളർ (64 ലക്ഷം രൂപ) ജോഷിൽ നിന്നും പിഴയായും ഈടാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News