മലമ്പുഴ ഡാമിലെ ജലനിരപ്പ് കുത്തനെ താഴുന്നു. നിലവിൽ 28 ശതമാനം വെള്ളമേ ഡാമിലുള്ളൂ. 105.98 മീറ്ററാണ് ഞായറാഴ്ച ജലനിരപ്പ്. പൊതുവെ നല്ല മഴ ലഭിക്കുന്ന വർഷങ്ങളിൽ ജലനിരപ്പ് പരമാവധിയിലെത്തുന്ന സമയമാണിത്.
വെള്ളം കൃഷി ആവശ്യത്തിന് കനാലുകളിലേക്ക് തുറന്നുവിട്ടതിനാൽ ഓരോ ദിവസവും ജലനിരപ്പ് താഴുകയാണ്. രണ്ടു ദിവസമായി ജില്ലയിൽ പലയിടത്തും ചെറിയ മഴ ലഭിക്കുന്നുണ്ടെങ്കിലും ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴയില്ല. ഇതിനാൽ അണക്കെട്ടിൽ ജലം ഒഴുകിയെത്തുന്നില്ല.
Also Read: ഓട്ടോറിക്ഷ മറിഞ്ഞ് അപകടം; അച്ഛൻകോവിലാറ്റിൽ കാണാതായ കുഞ്ഞിന്റെ മൃതദേഹം കണ്ടുകിട്ടി
എന്നാൽ വേനലിന് സമാനമായ അവസ്ഥയിലാണ് ഡാം പ്രദേശം. ചുറ്റുമുള്ള പ്രദേശങ്ങളിൽ വെള്ളമില്ലാത്തതിനാൽ കാലികൾ മേഞ്ഞുനടക്കുകയാണ്. സാധാരണ റിസർവോയർ പൂർണമായി നിറഞ്ഞുനിൽക്കുന്ന സമയമാണിത്. ഒന്നാംവിളക്കുള്ള വെള്ളമാണ് ഇപ്പോൾ കനാലുകളിലേക്ക് തുറന്നുവിടുന്നത്. ഒരാഴ്ച മുമ്പാണ് ഡാമിന്റെ ഷട്ടറുകൾ തുറന്നത്.
അതേസമയം, പത്തനംതിട്ട ജില്ലയിൽ തുടർച്ചയായി മഴ തുടരുന്ന സാഹചര്യത്തിൽ മൂഴിയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു. ഡാമിന്റ രണ്ടാം നമ്പർ ഷട്ടർ 40 സെന്റി മീറ്ററാണ് തുറന്നത്. ഡാമിന്റവൃഷ്ടി പ്രദേശത്ത് മഴ കനക്കുകയാണ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തെ തുടർന്നു ഇനിയുള്ള 24 മണിക്കൂറിൽ പത്തനംതിട്ട ജില്ലയിൽ ചിലയിടങ്ങളിൽ ശക്തമായ മഴ ലഭിക്കാൻ ഇടയുള്ളതായ കാലാവസ്ഥാ പ്രവചനം.ഈ സാഹചര്യത്തിൽ കോന്നിയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read: മഴ തുടരുന്നു; കോന്നി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here