ഇന്ത്യക്കെതിരായ വെസ്റ്റ് ഇന്‍ഡീസ് ടെസ്റ്റ് ടീമിനെ പ്രഖ്യാപിച്ചു

ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റിനുള്ള 13 അംഗ സംഘത്തെ പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ്. ഈ പട്ടികയില്‍ നിന്നായിരിക്കും ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റിനുള്ള അന്തിമ ഇലവനെ തിരഞ്ഞെടുക്കുക.

ഐ.സി.സി ഏകദിന ലോകകപ്പിന് യോഗ്യത നേടാന്‍ സാധിക്കാതെ പോയതിന് പിന്നാലെ നടക്കുന്ന പരമ്പരക്കുള്ള ടീം പ്രഖ്യാപിച്ച് വെസ്റ്റ് ഇന്‍ഡീസ്.ഒട്ടും പ്രതീക്ഷിക്കാത്ത സർപ്രൈസ് സ്ക്വാഡിനെയാണ് കരീബിയൻസ് ഇന്ത്യക്കെതിരെയുള്ള മത്സരത്തിന് ഇറങ്ങുക.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കാത്ത രണ്ട് പുതുമുഖ ബാറ്റര്‍മാരുടെ കടന്ന് വരവും രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തുന്ന റഖീം കോൺവാളിന്റെ സാന്നിധ്യവുമാണ് ടീം തിരഞ്ഞെടുപ്പിനെ ശ്രദ്ധേയമാക്കിയത്.

ALSO READ: പ്രശസ്തരായ ആ നാല് ഫുട്ബോള്‍ താരങ്ങളുമായി ബന്ധപ്പെട്ടിട്ടുണ്ട്: വെളിപ്പെടുത്തലുമായി പോൺ സ്റ്റാർ

ഇടംകൈയന്‍ ബാറ്റര്‍മാരും ഇതുവരെ സീനിയര്‍ ടീമില്‍ കളിച്ചിട്ടില്ലാത്ത താരങ്ങളുമായ കിര്‍ക് മക്കെന്‍സി, അലിക്ക് ആതന്‍സ് എന്നിവരാണ് ടീമിലിടം പിടിച്ചത്. സമീപ കാലത്ത് ബംഗ്ലാദേശ് എ ടീമിനെതിരായ പോരാട്ടത്തില്‍ വെസ്റ്റ് ഇന്‍ഡീസ് എ ടീമിനായി തിളങ്ങിയ താരങ്ങളാണ് ഇരുവരും. ഈ മികവാണ് ഇന്ത്യക്കെതിരായ ടെസ്റ്റ് അരങ്ങേറ്റത്തിനുള്ള സാധ്യത ഇരുവര്‍ക്കും തുറന്നു കിട്ടിയത്.

രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം റഖീം കോണ്‍വാളിനെ ടീമിലേക്ക് മടക്കി വിളിച്ചതാണ് ടീം തെരഞ്ഞടുപ്പിൽ ഏവരേയും അമ്പരപ്പിച്ച മറ്റൊരു തീരുമാനം. 2021നു ശേഷം ആദ്യമായാണ് താരം വിന്‍ഡീസിനായി ടെസ്റ്റ് കളിക്കാന്‍ ഒരുങ്ങുന്നത്. ഓള്‍റൗണ്ടര്‍ പട്ടികയില്‍ പെടുത്താവുന്ന താരമാണ് റഖീം കോണ്‍വാള്‍. ടീമിലെ ഫസ്റ്റ് സ്പിന്നറായ ഗുഡാകേഷ് മോട്ടിക്ക് പരിക്കേറ്റതാണ് സ്പിന്നര്‍ കൂടിയായ കോണ്‍വാളിന് വീണ്ടും ടെസ്റ്റ് ടീമില്‍ അവസരം തുറക്കാന്‍ കാരണമായത്. ജോമല്‍ വാറിക്കനും സ്പിന്നറായി ടീമിൽ ഇടം പിടിച്ചു.  ഈ മാസം 12 മുതലാണ് ഇന്ത്യക്കെതിരായ ഒന്നാം ടെസ്റ്റ് ആരംഭിക്കുന്നത്.

ALSO READ: എസി ചെയര്‍കാര്‍, എക്‌സിക്യൂട്ടീവ് ക്ലാസുകളില്‍ യാത്രക്കാര്‍ കുറയുന്നു, നിരക്കില്‍ 25 ശതമാനം ഇളവ് നല്‍കും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News