കോഴിക്കോട് പേരാമ്പ്രയിൽ തിരുവോണ ദിവസം ഭീതി വിതച്ച കാട്ടാന കാടുകയറി; ആനയെ കാടു കയറ്റാനായി വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രയത്നിച്ചത് നീണ്ട 10 മണിക്കൂർ

കോഴിക്കോട് പേരാമ്പ്രയിൽ തിരുവോണ ദിവസം ഭീതി വിതച്ച കാട്ടാന ഒടുവിൽ കാടുകയറി. വനം വകുപ്പു ഉദ്യോഗസ്ഥരുടെ 10 മണിക്കൂറിൽ അധികം നീണ്ട പരിശ്രമത്തിനൊടുവിലാണ് കാട്ടാന തിരികെ പോയത്. തിരുവോണ തലേന്നാണ് കാട്ടാന പേരാമ്പ്രയിലെത്തിയത്. ശനിയാഴ്ച രാത്രി പെരുവന്നാമുഴി വന മേഖലയിൽ നിന്നും വന്ന മോഴ ആന, പിള്ള പെരുവണ്ണ , ആവടുക്ക വഴിയാണ് പേരാമ്പ്രയിലെത്തിയത്. പിന്നീട് ജനവാസ മേഖലയിലൂടെ കറങ്ങി നടന്ന ആനയെ കോഴിക്കോട് ജില്ലയിൽ നിന്നുള്ള വനം വകുപ്പ് ഉദ്യോഗസ്ഥരും പൊലീസും നാട്ടുകാരും ചേർന്നാണ് കാട് കയറ്റിയത്.

ALSO READ: മലപ്പുറം ജില്ലയിൽ വീണ്ടും നിപ സ്ഥിരീകരിച്ചു, കഴിഞ്ഞ ദിവസം മരിച്ച യുവാവിൻ്റെ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഫലവും പോസിറ്റീവെന്ന് ആരോഗ്യമന്ത്രി

തിരുവോണ ദിവസം 10 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ ആണ് ഉദ്യമം വിജയിച്ചത്. അതേസമയം, പേരാമ്പ്ര മേഖലയിൽ എത്തിയ ആന പല സിസിടിവി ക്യാമറകളിലും കുടുങ്ങിയെങ്കിലും നാട്ടുകാരുടെ കണ്ണിൽ പെട്ടിരുന്നില്ല. പുലർച്ചെ നടക്കാനിറങ്ങിയ ആളുകൾ പൈതോത് വെച്ചാണ് ആനയെ കാണുന്നത്. തുടർന്ന് പൊലീസിനെയും വനംവകുപ്പ് ഉദ്യോഗസ്ഥരെയും വിവരമറിയിക്കുകയായിരുന്നു. വനമേഖലയിൽ നിന്നും 18 കിലോമീറ്ററോളം അകലെയാണെങ്കിലും ഇതാദ്യമായാണ് പേരാമ്പ്ര മേഖലയിൽ കാട്ടാന ഇറങ്ങുന്നത്.

ALSO READ: കോഴിക്കോട് മേപ്പയൂരിൽ കിണറ്റിൽ ചാടിയ അമ്മയും കുഞ്ഞും മരിച്ചു; മരണം പ്രസവത്തിനു ശേഷം ഭർത്താവിൻ്റെ വീട്ടിലേക്ക് മടങ്ങിപ്പോകാനിരിക്കെ

ദൗത്യത്തിനായി വയനാട് നിന്നും ആർആർടി അംഗങ്ങളെ അയക്കാൻ തീരുമാനിച്ചെങ്കിലും ഇതിനകം കാട്ടാന തിരികെ കാട്ടിലേക്ക് തിരികെ കയറുകയായിരുന്നു. കാട്ടിലേക്കുള്ള വഴി മധ്യേ ജനവാസ മേഖലയിലെ നിരവധി കൃഷിയിടങ്ങളും വാഴകളും ആന നശിപ്പിക്കുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News