വി എൽ സി സി പരീക്ഷാ തട്ടിപ്പ്; പ്രതികളെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും.

വി എൽ സി സി പരീക്ഷാ തട്ടിപ്പ് പ്രതികളെ ഇന്ന് കസ്റ്റഡിയിൽ വാങ്ങും. മുഖ്യ ആസൂത്രകരായ ഹരിയാന സ്വദേശികളായ ലഖ്വീന്ദർ, ദീപക് ഷയോ, ഋഷിപാൽ എന്നിവരെ തിരുവനന്തപുരത്ത് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു. ഹരിയാനയിൽ നിന്നും അറസ്റ്റിലായവരെ ചൊവ്വാഴ്ച പുലർച്ചയാണ് അന്വേഷണ സംഘം തിരുവനന്തപുരത്ത് എത്തിച്ചത്.

ALSO READ:ഗതാഗതക്കുരുക്കില്‍ നിന്ന് രക്ഷപ്പെടാന്‍ നടപ്പാതയിലൂടെ ഓട്ടോറിക്ഷ ഓടിച്ചുകയറ്റി; ഡ്രൈവര്‍ അറസ്റ്റില്‍

ഇലക്ട്രോണിക്സ് ഉപകരണങ്ങൾ കൊണ്ട് എങ്ങനെ കോപ്പിയടിക്കാമെന്നാണ് പ്രതികൾ പരീക്ഷ എഴുതുന്നവർക്ക് പരീശിലനം നൽകിയത്. പരീക്ഷ പരിശീലന കേന്ദ്രത്തിന്റെ നടത്തിപ്പുകാരാണ് അറസ്റ്റിലായവർ. പ്രതികളെ സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിൽ എത്തിച്ച് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. തുടർന്ന് ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ALSO READ:മതവികാരം ആളിക്കത്തിച്ച് നേട്ടമുണ്ടാക്കാനാണ് ശ്രമം; ബിജെപിക്കെതിരെ വിമർശനവുമായി എം കെ സ്റ്റാലിൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News