പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഇച്ഛാശക്തി; സംസ്ഥാനത്തെ ദേശീയപാത വികസനം പൂര്‍ത്തീകരണത്തിലേക്ക് അടുക്കുന്നു

cm

സംസ്ഥാനത്തെ ദേശീയപാത വികസനം പൂര്‍ത്തീകരണത്തിലേക്ക് അടുക്കുന്നത് പിണറായി വിജയന്‍ സര്‍ക്കാറിന്റെ ഇച്ഛാശക്തിയിലൂടെയാണ്. യുഡിഎഫ് കാലത്ത് മുടങ്ങിപ്പോയ പദ്ധതിയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ യഥാര്‍ഥ്യമാകുന്നത്.ഇതിനായി 5580 കോടി രൂപയാണ് ഇതുവരെ കേരളം ചെലവഴിച്ചത്. ലോകമെങ്ങുമുള്ള മലയാളികളുടെ സ്വപ്നമാണ് കേരളത്തിലെ ദേശീയപാത വികസനം. സ്ഥലം ഏറ്റെടുക്കുന്നവുമായി ബന്ധപ്പെട്ട നിരവധി പ്രതിസന്ധികളില്‍ മുടങ്ങിപ്പോയ പദ്ധതിയാണ് പിണറായി സര്‍ക്കാര്‍ യഥാര്‍ഥ്യമാക്കുന്നത്.

ALSO READ: സ്മാര്‍ട്ട് സിറ്റി പദ്ധതി; ദുഷ്പ്രചരണങ്ങള്‍ നടത്തി യുഡിഎഫ്, കൂട്ടിന് ഒരു വിഭാഗം മാധ്യമങ്ങള്‍

ചരിത്രത്തില്‍ ആദ്യമായാണ് ദേശീയ പാത വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ ഒരു സംസ്ഥാനം പണം കണ്ടെത്തി കേന്ദ്രത്തിന് നല്‍കിയത്. ഇതിനായി 5580 കോടി രൂപ ഇതുവരെ സംസ്ഥാനം ചെലവഴിച്ചു. വിവിധ ഘട്ടങ്ങളില്‍ കേന്ദ്ര ഗതാഗത സംസ്ഥാനത്തെ പ്രശംസിച്ചതും ഇതുകൊണ്ടാണ്. എല്ലാ ആഴ്ചയിലും പ്രവര്‍ത്തന പുരോഗതി വിലയിരുത്തിയാണ് പൊതുമരാമത്ത് വകുപ്പ് മുന്നോട്ടുപോകുന്നത്.

ALSO READ: കുവൈറ്റിലെ ബാങ്കില്‍ നിന്നും ലോണെടുത്ത് മുങ്ങി; മലയാളികള്‍ക്കെതിരെ അന്വേഷണം

2025 ഡിസംബറില്‍ ഈ പാതയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. കേന്ദ്ര ഗതാഗത മന്ത്രിയുമായി മുഖ്യമന്ത്രിയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയും നടത്തിയ ചര്‍ച്ചയും സംസ്ഥാനത്തിന് കൂടുതല്‍ പ്രതീക്ഷ നല്‍കുന്നതാണ്. 2025 ഡിസംബറില്‍ ഇപ്പോഴത്തെ പ്രവര്‍ത്തികള്‍ ഏറെക്കുറെ പൂര്‍ത്തിയാകുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ .കേന്ദ്രമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ച്ചയില്‍ ദീര്‍ഘ വീക്ഷണത്തോടെയുള്ള റോഡ് വികസന പദ്ധതികളും മുഖ്യമന്ത്രി മുന്നോട്ടുവച്ചു. 20 കൊല്ലം മുന്നില്‍കണ്ടുള്ള 17 റോഡുകളുടെ പദ്ധതികളും മുഖ്യമന്ത്രി സമര്‍പ്പിച്ചിട്ടുണ്ട്. സംസ്ഥാനം ഏറെ പ്രതീക്ഷിക്കുന്ന ടൂറിസം വരുമാനവും മറ്റ് വ്യാവസായിക വളര്‍ച്ചയിലെ കുതിച്ചുചാട്ടവും ദേശീയപാത വികസനം പൂര്‍ണ്ണമാകുന്നതോടെ യാഥാര്‍ത്ഥ്യമാകും. എല്ലാം പൂര്‍ത്തിയാകുന്നത് പിണറായി സര്‍ക്കാരിന്റെ ഇച്ഛാശക്തി കൊണ്ടാണ് .

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News