പാർലമെന്റ് ശീതകാല സമ്മേളനത്തിന് നാളെ തുടക്കമാകും

പാർലമെന്റ് ശീതകാല സമ്മേളനത്തിന് നാളെ തുടക്കമാകും. ഡിസംബര്‍ 20ന് അവസാനിക്കുന്ന സമ്മേളനത്തിന് മുന്നോടിയായി പാർലമെന്ററി കാര്യമന്ത്രി പ്രതിപക്ഷ സഹകരണം തേടി സര്‍വ്വകക്ഷിയോഗം വിളിച്ചു. അദാനിക്കെതിരായ അഴിമതി ആരോപണവും മണിപ്പൂര്‍ സംഘര്‍ഷവും അടക്കം വിഷയങ്ങള്‍ ശീതകാല സമ്മേളനത്തെ പ്രഷുബ്ധമാക്കിയേക്കും.

ഡിസംബര്‍ 20 വരെ ഒരു മാസം നീളുന്ന ശൈത്യകാല സമ്മേളനം പ്രതിപക്ഷ ബഹളത്താല്‍ ചൂടുപിടിക്കുമെന്ന് ഉറപ്പ്. അദാനി- മോദി കൂട്ടുകെട്ട് നിരന്തരം ഉന്നയിക്കുന്ന പ്രതിപക്ഷം ഇത്തവണ യുഎസ് കോടതി നടപടികളും വലിയ ആയുധമാക്കും. വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ നിലപാട് പ്രധാനമന്ത്രി നരേന്ദ്രമോദി സഭയില്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെടും. ഹിന്‍ഡര്‍ബര്‍ഗ് വിഷയത്തിലടക്കം ജെപിസി അന്വേഷണം നേരത്തേ തന്നെ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

Also read: മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്; ബിജെപിയുടെ അട്ടിമറി വിജയത്തിൽ ഞെട്ടലോടെ എംവിഎ നേതാക്കൾ

യുഎസ് കുറ്റപത്രത്തില്‍ 2100 കോടിയോളം രൂപയുടെ കൈക്കൂലി പുറത്തുവന്നതോടെ പ്രതിപക്ഷ പ്രതിഷേധം ശക്തമാകും. മണിപ്പുരില്‍ കലാപം അവസാനിപ്പിക്കാന്‍ കഴിയാത്ത സാഹചര്യവും പ്രതിപക്ഷം ഉയര്‍ത്തും. നരേന്ദ്രമോദി മണിപ്പുര്‍ സന്ദര്‍ശിക്കണമെന്ന് പലതവണ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. അതിനിടെ ശീതകാല സമ്മേളനത്തില്‍ സര്‍ക്കാര്‍ കൊണ്ടുവരുന്ന ബില്ലുകളും ശ്രദ്ധയോടെയാണ് പ്രതിപക്ഷം നോക്കിക്കാണുന്നത്. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് അടക്കം ആശയങ്ങള്‍ നിയമമാക്കാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.

Also read: തന്ത്രജ്ഞനന് പാളി; ജനങ്ങള്‍ കനിഞ്ഞില്ല, പദയാത്രയും വേസ്റ്റായി!

അതേസമയം ജാര്‍ഖണ്ഡില്‍ തിരിച്ചടിയുണ്ടായെങ്കിലും മഹാരാഷ്ട്രയില്‍ വലിയ വിജയം നേടിയതിന്റെ ആത്മവിശ്വാസം ബിജെപിക്കുണ്ട്. വഖഫ് നിയമഭേദഗദി നടപ്പാക്കാനുളള നീക്കവും ഇത്തവണയുണ്ടാകും. ഭരണഘടനയില്‍ വഖബിന് സ്ഥാനമില്ലെന്നും സാമൂഹിക നീതിക്ക് എതിരാണിതെന്നും നരേന്ദ്രമോദി നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സമ്മേളനത്തിന് മുന്നോടിയായി പ്രതിപക്ഷ സഹകരണം തേടി പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജുജി സര്‍വ്വകക്ഷിയോഗം ദില്ലിയില്‍ വിളിച്ചിരുന്നു. അതിനിടെ കേരളത്തില്‍ വയനാടിന് ലഭിക്കേണ്ട കേന്ദ്രധനസഹായം കിട്ടാത്തതിലുളള പ്രതിഷേധവും ആവശ്യവും എംപിമാര്‍ ഉന്നയിക്കും. പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തിലെ എംപിമാരുടെ യോഗം വിളിച്ച് ചേര്‍ത്ത് രാാഷ്ട്രീയഭേദമന്യേ ആവശ്യം ഉന്നയിക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration